അഞ്ച് മാസം മുമ്പ് തുഷാറിന്റെ ഫേസ്ബുക്ക് പേജിൽ നാസിലിന്റെ കമന്റ്; സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി നാസിലിന്റെ പഴയ കമന്റ്

0

അഞ്ച് മാസം മുമ്പ് തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജില്‍ നീതി ആവശ്യപ്പെട്ട് നാസില്‍ അബ്ദുള്ളയുടെതായി വന്ന പരാതി വീണ്ടും ചര്‍ച്ചയാകുന്നു. തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയായി നിന്നിരുന്ന തുഷാര്‍ വോട്ടഭ്യർത്ഥിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് നാസിലിന്റെ കമന്റ്റ്. ആദ്യം ആളുകൾക്ക് കൊടുക്കാനുള്ള പണം കൊടുത്ത് മാന്യത കാണിക്കു എന്നിട്ട് മതി ഇങ്ങനെയുള്ള ജനസേവനം എന്നും പൊതു രംഗത്ത് പ്രവർത്തിക്കുന്നവർ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാകണമെന്നും തുഷാര്‍ വെള്ളാപ്പള്ളിക്ക് അത്തരം സത്യസന്ധതയില്ല എന്നാണ് തന്റെ വ്യക്തിപരമായ അനുഭവമെന്നും നാസില്‍ തുഷാറിന്റെ പോസ്റ്റിന്റെ താഴെ കുറിച്ചിരുന്നു.തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിചെക്ക് കേസില്‍ തനിക്ക് ലഭിക്കാനുള്ള പണവും നഷ്ടങ്ങളും സാമാന്യ മര്യാദയിൽ നികത്തപ്പെടണമെന്നും തനിക്ക് നൽകിയ പിന്തുണയെ തകർക്കാനുള്ള ശ്രമമുണ്ടായിയെന്നും നാസില്‍ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here