ദേശീയ അധ്യാപക ജേതാവിനെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ആദരിച്ചു

0

കാസർഗോട്(www.big14news.com): ദേശീയ അധ്യാപക ജേതാവ് അബ്ദുൽ റഹ്മാൻ മാഷേ കാസർഗോട് അറബിക് ടീച്ചേഴ്സ് കോംപ്ലെക്സ് അനുമോദിച്ചു. ദേശീയ അംഗീകാരം നേടിയ അബ്ദുൽ റഹ്മാൻ മാഷ് കാസർഗോട് ജില്ലക്കും അറബിക് അധ്യാപക സമൂഹത്തിനും അഭിമാനമാണെന്നു യോഗം വിലയിരുത്തി. അനക്സ് ഹാളിൽ നടന്ന അറബി അധ്യാപക കോംപ്ലക്സ് സീനിയർ അധ്യാപകൻ മൂസക്കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ കാസർഗോട് എഇഒ അഗസ്റ്റിൻ ഫെർണാണ്ടസ് ഉദ്‌ഘാടനം ചെയ്തു. അബുൽറഹ്മാൻ മാഷിനുള്ള ഉപഹാരം അദ്ദേഹം കൈമാറി. കാസർഗോട്, കണ്ണൂർ ഐഎംഇ ഹാരിസ് ടിപി മുഖ്യാതിഥി ആയിരുന്നു. അലി അക്ബർ മാഷ് സ്വാഗതവും സുലൈമാൻ മാസ്റ്റർ നന്ദിയും പറഞ്ഞു. നൗഷാദ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, നൗഫൽ ഹുദവി സംസാരിച്ചു.