അഭിമാനമായി നൗഷാദ് പാലായി; ഫുജൈറയിൽ നിന്നും അബുദാബിയിലേക്ക് നൗഷാദിന്റെ ആംബുലസ് പാഞ്ഞത് ഒന്നര മണിക്കൂറിൽ

0

പ്രവാസ ലോകത്തെ താരമായി മാറിയിരിക്കുകയാണ് നൗഷാദ് പാലായി. ഫുജൈറയിലെ പ്രമുഖ കുടുംബാംഗമായ യുഎഇ പൗരനെ കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയത് നൗഷാദ് പാലായി എന്ന ആംബുലസ് ഡ്രൈവറാണ്. ഫുജൈറ ദിബ്ബ ഹോസ്പിറ്റലില്‍ നിന്നും 278 കിലോമീറ്റർ ആംബുലസ് ഓടിച്ച് അബൂദാബി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കാണ് നൗഷാദ് രോഗിയെ എത്തിച്ചത്. ഫുജൈറയില്‍ നിന്ന് അബൂദാബിയിലേക്ക് 278 കിലോമീറ്ററാണുളളത്. ഡോക്ടര്‍മാര്‍ നല്‍കിയത് 2 മണിക്കൂറാണ്. എന്നാൽ നൗഷാദ് 1 മണിക്കൂര്‍ 25 മിനിട്ട് കൊണ്ടാണ് രോഗിയെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചത്. നൗഷാദിന്റെ ഈ ധീര പ്രവർത്തനത്തിന് പ്രവാസ ലോകത്ത് നിന്നും പുറത്തുമായി നിരവധി പേരാണ് അഭിനന്ദനം അറിയിച്ചത്. 5 വര്‍ഷത്തിലധികമായി അബൂദാബി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ആംബുലന്‍സ് ഡ്രൈവറായി സേവനമനുഷ്ടിക്കുകയാണ് നൗഷാദ്.

LEAVE A REPLY

Please enter your comment!
Please enter your name here