ജോസഫ് വിഭാഗത്തെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് എൻ.സി.പി നേതാക്കള്‍

0

പാല: ജോസഫ് വിഭാഗത്തെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് എന്‍.സി.പി നേതാക്കള്‍. പി.ജെ ജോസഫ് യു.ഡി.എഫ് വിട്ട് പുറത്ത് വരണമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ജോസഫ് പുറത്ത് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് തോമസ് ചാണ്ടിയും പറഞ്ഞു. യു.ഡി.എഫ് ഇടപെട്ട് പ്രശ്നം പരിഹരിച്ചെന്ന് പറയുമ്പോഴും ജോസ് കെ മാണിയും പി.ജെ ജോസഫും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് എല്‍.ഡി.എഫിലേക്കുളള വാതിലുകള്‍ പി.ജെക്ക് മുന്നില്‍ എന്‍.സി.പി തുറന്നിട്ടിരിക്കുന്നത്. അപമാനം സഹിച്ച് പി.ജെ ജോസഫ് യു.ഡി.എഫില്‍ നില്‍ക്കരുതെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്.

ജോസ് കെ. മാണിയും പി.ജെ ജോസഫും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എന്‍.സി.പി ജോസഫ് വിഭാഗത്തെ എല്‍.ഡി.എഫിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. നേരത്തെ ആത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ ജോസഫ് യു.ഡി.എഫ് വിടണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. മാണി സി കാപ്പന്‍റെ നിലപാടുകളെ പിന്തുണച്ച് തോമസ് ചാണ്ടിയും രംഗത്ത് വന്നു. യു.ഡി.എഫില്‍ നിന്ന് പുറത്ത് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് തോമസ് ചാണ്ടിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here