ദുബൈ മംഗൽപാടി പഞ്ചായത്ത്‌ കെ.എം.സി.സിക്ക് പുതിയ നേതൃത്വം

0

ദുബൈ(www.big14news.com): മഞ്ചേശ്വരം മണ്ഡലത്തിൽ ഏറ്റവുമധികം അംഗസംഖ്യയുള്ള പഞ്ചായത്ത്‌ കെ.എം.സി.സി കമ്മിറ്റിയായ ദുബൈ മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഇഖ്ബാൽ മണിമുണ്ട പ്രസിഡണ്ടും, റസാഖ് ബന്ദിയോട് ജനറൽ സെക്രട്ടറിയും, മുഹമ്മദ് പാച്ചാണി ട്രഷററുമായി നിലവിൽ വന്ന പുതിയ കമ്മിറ്റിയിൽ വർക്കിംഗ് പ്രസിഡണ്ടായി ജബ്ബാർ ബൈദലയും ഓർഗനൈസിങ് സെക്രട്ടറിയായി ഖാലിദ് മള്ളങ്കൈയും ചുമതലയേറ്റു.

വൈസ് പ്രസിഡണ്ടുമാരായി ഹാഷിം അട്ക, സിദ്ദിഖ് ബപ്പായിത്തൊട്ടി,അൻവർ മുട്ടം, സത്താർ ബെങ്കര, റഹീം ഉപ്പള ഗേറ്റ് എന്നിവരെയും സെക്രട്ടറിമാരായി ജംഷീദ് അട്ക്ക, നൗഫൽ ഉപ്പള, അക്ബർ പെരിങ്കടി, അലി മുട്ടം, റിസ്‌വാൻ മണിമുണ്ട എന്നിവരെയും തിരഞ്ഞെടുത്തു.

ഇബ്രാഹിം ബേരിക, സുബൈർ കുബണൂർ, മുനീർ ബേരിക്ക, സിദ്ദിഖ് ഫൈസി, സിദ്ദിഖ് പഞ്ചത്തൊട്ടി, മഹ്മൂദ് അട്ക്ക, ഹനീഫ് സോങ്കാൽ എന്നിവർ ഉപദേശക സമിതിയംഗങ്ങളായ കമ്മിറ്റിയിൽ ഫാറൂഖ് അമാനത്ത്, ഇദ്‌രീസ് അയ്യൂർ, മഹ്മൂദ് മള്ളങ്കൈ, സത്താർ മൂസോടി, അഷ്‌റഫ് കെദക്കാർ, മജീദ് ബന്തിയോട്‌, അഷ്‌റഫ് ബേരിക്ക, തൗസീഫ് നയാബസാർ, ബഷീർ പ്രതാപ് നഗർ, നൗഷാദ് അട്ക്ക, ഇമ്രാൻ മള്ളങ്കൈ എന്നിവർ പ്രവർത്തക സമിതി അംഗങ്ങളാണ്.

കെ.എം.സി.സി അൽബറാഹ ആസ്ഥാനത്ത് ചേർന്ന കൗൺസിൽ യോഗത്തിൽ ജബ്ബാർ ബൈദല അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ ഇബ്രാഹിം ബേരിക്ക ഉദ്ഘാടനം ചെയ്തു. റസാഖ് ബന്തിയോട് പ്രവർത്തന റിപ്പോർട്ടും ഇഖ്‌ബാൽ മണിമുണ്ട വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. റിട്ടേർണിംഗ് ഓഫിസർ മുനീർ ബേരിക്ക പുതിയ കമ്മിറ്റി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.