റിയോയ്ക്ക് വിട ; അടുത്ത മാമാങ്കം ടോക്കിയോയില്‍

0
 റിയോ ഡി ജനീറോ(www.big14news.com): മുപ്പത്തിയൊന്നാം ഒളിംപിക്‌സിന് റിയോ മരക്കാന സ്റ്റേഡിയത്തില്‍ വര്‍ണാഭമായ സമാപനം. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശങ്ങള്‍ നിറഞ്ഞ റിയോ ഒളിംപിക്‌സ് പതിനാറു ദിവസങ്ങള്‍ക്ക് ശേഷം അതിന്റെ അവസാനത്തിലേക്ക് എത്തുമ്പോള്‍ ലോകം ഇനി ഉറ്റുനോക്കുന്നത് ടോക്കിയോയിലേക്ക്.
വിശ്വകായിക കിരീടം  നിലനിര്‍ത്തി. 46 സ്വര്‍ണ്ണം, 37 വെള്ളിയും 38 വെങ്കലവുമാണ് അമേരിക്ക സ്വന്തമാക്കിയത്.  ബ്രിട്ടനാണ് രണ്ടാമത് 27 സ്വര്‍ണവും 23 വെള്ളിയും 17 വെങ്കലവുമാണ് ബ്രിട്ടന്‍ നേടിയത്. 26 സ്വര്‍ണവും 18 വെള്ളിയും 26 വെങ്കലവുമായി ചൈന മൂന്നാമതാണ്. ഒരു വെള്ളിയും ഒരു വെങ്കലവുമുള്ള ഇന്ത്യക്ക് 67ആം സ്ഥാനമാണ്. ബ്രസീല്‍ പതിമൂന്നാമതാണ്.
ചാമ്പ്യന്മാരായ അമേരിക്ക മറ്റൊരു സ്വപ്നനേട്ടം കൂടി റിയോയില്‍ യാഥാര്‍ഥ്യമാക്കി. ഒളിംപിക്‌സ് ചരിത്രത്തില്‍ അമേരിക്കയുടെ മെഡല്‍ സമ്പാദ്യം 1000 കടന്നു. 1020 മെഡലുകളാണ് അമേരിക്കയുടെ ക്രെഡിറ്റിലുള്ളത്. മൈക്കല്‍ ഫെല്‍പ്‌സും കാത്തി ലെഡക്കിയും സിമോണ്‍ ബിലെസും റയാന്‍ മര്‍ഫിയും ഒത്തുപിടിച്ചതോടെ 46 സ്വര്‍ണവും 37 വെള്ളിയും 38 വെങ്കലവും അമേരിക്കയുടെ കൂടെപ്പോന്നു. 121 മെഡലുകള്‍. അത്‌ലറ്റിക്‌സിലും സ്വിമ്മിങ്ങിലും ജിംനാസ്റ്റിക്‌സിലുമാണ് അമേരിക്ക ഏറ്റവുമധികം മെഡലുകള്‍ വാരിക്കൂട്ടിയത്.
ബ്രസീലിന്റെ സാംസ്‌കാരിക തനിമ വ്യക്തമാക്കി മൂന്ന് മണിക്കൂര്‍ നീണ്ട സമാപന ചടങ്ങോടെ റിയോ ഒളിംപിക്‌സ് കൊടിയിറങ്ങി. ഒളിംപിക് പതാക ടോക്കിയോ ഗവര്‍ണര്‍ ഏറ്റുവാങ്ങി. അടുത്ത ഒളിംപിക്‌സ് 20-20ല്‍ ജാപ്പനീസ് നഗരത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here