നിപ സ്ഥിരീകരിച്ചു; ആശങ്കപെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

0

നിപ വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ രക്ത സാമ്പിളിന്റെ പരിശോധന ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധിക്കാനുള്ള എല്ലാ മാര്ഗങ്ങളും സജ്ജമായിക്കഴിഞ്ഞു. നിപയെ പ്രതിരോധിക്കാനുള്ള മരുന്നുകൾ സ്റ്റോക്ക് ഉണ്ടെന്നു ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. യുവാവിനെ മുൻപ് ചികിൽസിച്ച ആളുകൾക്ക് ആവശ്യമായ മരുന്നുകളും മറ്റും കൊടുത്തുകഴിഞ്ഞു.  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.

വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21-കാരനിലും നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ സാംപിളുകള്‍ ഡോക്ടര്‍മാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധയനയ്ക്ക് അയച്ചതോടെ സംസ്ഥാനത്ത് ഭീതിയിലാഴ്ത്തി വീണ്ടും നിപ വൈറസ് സാന്നിധ്യം തെളിഞ്ഞത്.

വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പരിചരിച്ച മാതാവും മാതൃസഹോദരിയും സ്വന്തം സഹോദരിയും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവരെ ആശുപത്രിയില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്.

കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആര്‍ക്കും തന്നെ പനിയോ ചുമയോ പോലുള്ള രോഗ ലക്ഷണങ്ങളൊന്നും ഉള്ളതായി വിവരമില്ലെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. താത്കാലം മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങള്‍ കാണുന്ന പക്ഷം അറിയിക്കണമെന്നും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ത്ഥി പഠിച്ച തൊടുപുഴയിലെ കോളേജും പരിസരവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.  നിപ വൈറസ് വിദ്യാര്‍ത്ഥിയില്‍ എത്തിയത് തൊടുപുഴ വച്ചാവാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ്. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ 21-കാരന്‍ കൂട്ടുകാര്‍ക്കൊപ്പം പുറത്തൊരു വീടെടുത്താണ് താമസിച്ചത്.

വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒപ്പമുള്ള വിദ്യാര്‍ത്ഥികളെ പരിശോധിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ക്ക് നിപയുടെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥി അവസാനം തൊടുപുഴയിൽ താമസിച്ചത് മെയ് 16നാണെന്നും ഒന്നരമാസമായി ഈ വീട്ടില്‍ വിദ്യാര്‍ത്ഥികള്‍ സ്ഥിരതാമസമല്ലെന്നും പരീക്ഷാ സമയത്ത് മാത്രമാണ് അധികൃതര്‍ പറയുന്നു.

തൃശ്ശൂരില്‍ വച്ചല്ല വൈറസ് ബാധയുണ്ടായതെന്നാണ് കരുതുന്നതെന്ന് തൃശ്ശൂര്‍ ഡിഎംഒ  അറിയിച്ചു. ഒരു തൊഴില്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് വിദ്യാര്‍ത്ഥി സഹപാഠികള്‍ക്കൊപ്പം തൃശ്ശൂരിലെത്തിയത്. ഇവിടെയെത്തുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥിക്ക് പനിയും മറ്റു രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. നാല് ദിവസം തൃശ്ശൂരില്‍ നിന്ന വിദ്യാര്‍ത്ഥി പിന്നീട് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി പോകുകയും ചെയ്തു. വിദ്യാര്‍ത്ഥി താമസിച്ച സ്ഥലവും ഇയാള്‍ക്കൊപ്പം നിന്നവരേയും കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂരില്‍ വിദ്യാര്‍ത്ഥിയുമായ ഇടപെട്ട ആര്‍ക്കും പനിയോ മറ്റു രോഗലക്ഷണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിപ വൈറസ് ബാധ പടരുന്നത് വവ്വാലുകളിൽ നിന്നാണ്. അതുകൊണ്ടുതന്നെ വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തുക.

 

LEAVE A REPLY

Please enter your comment!
Please enter your name here