വികസനമില്ല മാണിക്കോത്ത് പ്രദേശ വാസികള്‍ക്ക് എന്നും അവഗണന മാത്രം

0

കാഞ്ഞങ്ങാട്(www.big14news.com):വികസനമില്ല മാണിക്കോത്ത് പ്രദേശ വാസികള്‍ക്ക് എന്നും അവഗണന
മാത്രം. ഇപ്പോള്‍ കെ എസ് ടി പി റോഡ് പണിയിലും പൂര്‍ണമായി മാണിക്കോത്തിനെ
തഴഞ്ഞു. കെഎസ്ടിപി റോഡ് പണിയോടനുബന്ധിച്ച് തെരുവോരങ്ങളില്‍ മഡിയന്‍ വരെ നിരവധി സോളാര്‍ വിളക്കുകളാണ് പ്രകാശം പരത്തുന്നത്. കാസര്‍ഗോഡ് മുതല്‍
പഞ്ചായത്തുകള്‍ സ്ഥാപിച്ച സോളാര്‍ തെരുവ് വിളക്ക് കൂടാതെയാണ് ഇത്. കൂടാതെ
മന്ത്രി ചന്ദ്രശേഖരന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് നിരവധി
ഹൈമാസ്‌ക് വിളക്കുകള്‍ കവലകള്‍ അല്ലാത്തിടത്ത് പോലും അനുവദിച്ചപ്പോഴും
മാണിക്കോത്തിനെ തഴഞ്ഞു. നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടന്ന സ്ഥലത്ത്
പോലീസ് ഔട്ട് പോസ്റ്റ് സാധാരണയായി ഉണ്ടാകാറുണ്ട്.

പോലീസ് നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിരുന്നു. അതും ഇപ്പോള്‍ കാണാനില്ല. ബസ്
കാത്തുനില്‍ക്കാന്‍ കൊളവയല്‍ കാറ്റാഡി ഭാഗത്തെ സ്‌കൂള്‍ കുട്ടികളടക്കം
ഇഷ്ടം പോലെ യാത്രക്കാരുള്ള ഇവിടെ ഒരു ഭാഗത്തേക്ക് ഒരു ബസ്സ് വേ മാത്രമാണ്
പണിതത്. വെയിറ്റിങ്ങ് ഷെൽട്ടര്‍ ഇല്ല. രണ്ട് കല്ല്യാണ ഓഡിറ്റോറിയത്തില്‍
നിരവധി കല്ല്യാണങ്ങള്‍ നടക്കാറുണ്ടെങ്കിലും രണ്ട് വശത്തുമുള്ള വാഹന
പാര്‍ക്കിംങ്ങ് സ്ഥലങ്ങളിലുള്ള മണ്‍കൂനകള്‍ നീക്കിയിട്ടില്ല. അതു കൊണ്ട്
തന്നെ എന്നും ഗതാഗതം തടസ്സപ്പെടുന്നു.

ഏത് സമയത്തും പൊട്ടി വീഴാവുന്ന വന്‍ മരശിഖരങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍ക്കും വാഹനങ്ങള്‍ക്കും ഭീക്ഷണി
തന്നെയാണ്. ഇവയുടെ ശിഖരങ്ങള്‍ വെട്ടിയൊതുക്കാന്‍ അധികൃതര്‍ തയ്യാറാവണം
സമീപത്തെ സര്‍ക്കാര്‍ യുപി സ്‌കൂളിലെ 400 ഓളം കുട്ടികളെ അധ്യാപകരാണ്
റോഡ് മുറിച്ച കടത്തുന്നത്. ഇവിടെ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷക്കും
ഒന്നും ചെയ്തിട്ടില്ല സീബ്രാലൈന്‍ വഴി കടക്കാന്‍ വരാന്‍ റോഡ് സൈഡില്‍
മണ്‍കുനകളായതിനാല്‍ കഴിയില്ല മുന്‍കാലങ്ങളില്‍ നടന്ന രാഷ്ട്രീയ
കലാപങ്ങളുടെ പേരില്‍ വികസനത്തില്‍ പൂര്‍ണമായും മാണിക്കോത്തിനെ ഭരണപക്ഷവും
പ്രതിപക്ഷവും തഴഞ്ഞിരിക്കുകയാണ് .ഇരുട്ട് മൂടിയ ടൗണ്‍
പുനര്‍ജ്ജീവിപ്പിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍
സമരത്തിന് ഒരുങ്ങിയേക്കും.