പൗരത്വം തെളിയിക്കാന്‍ ഒരു രേഖയും കാണിക്കില്ല; വേറിട്ട പ്രതിഷേധവുമായി താരങ്ങൾ

0

രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സാമൂഹിക-സാസ്‌കാരിക-രാഷ്ട്രീയ-ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പ്രമുഖര്‍ ഇതിനോടകം ഇതിനെതിരെ പ്രതികരിച്ച്‌ രംഗത്ത് എത്തി കഴിഞ്ഞു. ഇപ്പോഴിതാ പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് ബംഗാളി കലാകാരന്മാര്‍. പശ്ചിമ ബംഗാളിലെ അഭിനേതാക്കളും സംവിധായകരും സംഗീതജ്ഞരും അണിനിരന്ന വീഡിയോയില്‍ പൗരത്വം തെളിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെടുന്ന ഒരു രേഖയും തങ്ങള്‍ ഹാജരാക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കി. ധ്രിതിമാന്‍ ചാറ്റര്‍ജി, കൊങ്കണ സെന്‍ ശര്‍മ്മ, നന്ദന സെന്‍, സ്വസ്തിക മുഖര്‍ജി, സംവിധായകന്‍ സുമന്‍ മുഖോപാധ്യായ, ഗായകന്‍ രുപം ഇസ്ലാം തുടങ്ങി പന്ത്രണ്ടോളം പ്രമുഖ കലാകാരന്മാരാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഏറ്റവും ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്ന മാര്‍ഗമെന്ന നിലയിലാണ് പ്രതിഷേധം വീഡിയോയിലൂടെ അറിയിക്കാന്‍ തീരുമാനിച്ചതെന്ന് താരങ്ങള്‍ പറയുന്നു. ജനങ്ങള്‍ വളരെ അനുകൂലമായാണ് പ്രതികരിക്കുന്നതെന്നും വളരെ സന്തോഷമുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here