നൂറുൽ ഇസ്ലാം വിമൻസ് കോളേജിന് കുറ്റിയടിച്ചു

0

ആലംപാടി(www.big14news.com): കേരളത്തിലെ പ്രഗൽഭ മത- ഭൗതിക സമന്വയ വിദ്യാഭ്യസം പ്രസ്ഥാനമായ
കോർഡിനേഷൻ ഓഫ് ഇസ്ലാമിക്‌ കോളേജ് വഫിയ്യയുടെ കീഴിൽ
ആലംപാടി നൂറുൽ ഇസ്ലാം യതീംഖാന കാമ്പസിൽ ആരംഭിച്ച നൂറുൽ ഇസ്ലാം (വഫിയ്യ) വിമൻസ് കോളേജിന് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ കുറ്റിയടിക്കൽ കർമ്മം കാസർഗോഡ് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ നിർവഹിച്ചു
ചടങ്ങിൽ നൂറുൽ ഇസ്ലാം യതീംഖാന പ്രസിഡന്റ് മുബാറക് മുഹമ്മദ്‌ ഹാജി, വൈസ് പ്രസിഡന്റ്മാരായ എൻ.എഅബൂബക്കർ ഹാജി, കെ.അബ്ദുല്ല കുഞ്ഞി ഹാജി, സെക്രട്ടറി കെ.സി അബ്ദുൾറഹിമാൻ ഹാജി കരോടി,എ. മമ്മിഞ്ഞി, ഗോവ അബ്ദുല്ല ഹാജി, ഫക്രുദ്ദീൻ ഹാജീ, കെ.എസ് മഹമൂദ് ഹാജി, അമീർ ഖാസി, മിഹ്റാജ് അബ്ദുൽ ഖാദർ, സാദിഖ് മുബാറക്, എം.കെ അബ്ദുൾറഹിമാൻ ഹാജി, എം.എം ഹമീദ് മിഹ്റാജ്,
ബേർക്ക അബ്ദുല്ല ഹാജി, എം.എ.അബൂബക്കർ ഹാജി,ഖാസി മുഹമ്മദ്‌, പി.ബി.അബ്ദുൽറഹ്മാൻ ഹാജി, എം.പി മുഹമ്മദ് ഫൈസി,അബു മുബാറക് മമ്മൂട്ടി തൂക്കിമൂല ,ഉമർ സഖാഫി ഏണിയാടി തുടങ്ങിയവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here