എട്ടാം തിയതി വരുമ്പോൾ മനുഷ്യർ ഇപ്പോഴും ഭയപ്പെടുകയാണ്; നോട്ട് നിരോധനം വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ; കവിതയുമായി ശശി തരൂർ

0

500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും രാജ്യത്ത് നോട്ട് നിരോധനത്തിന്റെ പ്രതിഷേധങ്ങൾ അടങ്ങുന്നില്ല എന്ന് വ്യക്തമാകുകയാണ് സമൂഹ മാധ്യമങ്ങൾ. ഇന്ത്യൻ ട്വിറ്ററിലെ ആദ്യതരംഗങ്ങളിലെത്തിയ ട്വീറ്റുകളെല്ലാം നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ളതാണ് എന്നത് ശ്രദ്ധേയമാണ്. ‘നോട്ട് നിരോധനം ദുരന്തം’ (#DeMonetisationDisaster), ‘മോദീ അങ്ങാടിയിലേക്കു വരൂ…’ (#आओ_मोदी_चौराहे_पर), ‘നോട്ട് നിരോധനം’ (#demonetization), ‘നോട്ട്നിരോധനത്തില്‍ നിന്ന് മാന്ദ്യത്തിലേക്ക്’ (#NotebandiSeMandiTak) എന്നീ ഹാഷ് ടാഗുകളാണ് ഇന്ത്യന്‍ ട്വിറ്ററിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്.നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ത്തുവെന്നും ജനങ്ങള്‍ നേരിട്ടത് തുല്യതയില്ലാത്ത അനീതിയാണെന്നും സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കള്‍ വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയയിൽ പ്രതിഷേധം ആളിക്കത്തുമ്പോൾ ഒരു കവിതയുമായിട്ടാണ് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ ട്വിറ്ററിൽ അവതരിച്ചത്.

ശശി തരൂർ ട്വിറ്ററിൽ കുറിച്ച വരികൾ ഇങ്ങനെയാണ്.

നിരവധി വീടുകൾ കൊള്ളയടിക്കപ്പെട്ടു

നിരവധി മനുഷ്യർ മരിച്ചു

ഇന്ന് കൂടിച്ചേർന്ന മുറിവുകൾ

ഇപ്പോഴും പച്ചയായി തന്നെ ഉണ്ട്

നീണ്ടുനീണ്ടു പോകുന്ന വരികൾ രാപകലില്ലാതെ നീളുന്നു

പ്രായമേറിയ അമ്മ ഒന്നും കഴിക്കാതെ രാത്രി മുഴുവൻ ഉണർന്നിരിക്കുന്നു

എട്ടാം തിയ്യതി വരുമ്പോൾ

മനുഷ്യർ ഇപ്പോഴും ഭയപ്പെടുകയാണ്

ഇന്ന് കൂടിച്ചേർന്ന മുറിവുകൾ

ഇപ്പോഴും പച്ചയായി തന്നെ ഉണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here