പൗരത്വബില്‍ ഭേദഗതി പാസായതിന് പിന്നാലെ തന്റെ ഇസ്‌ലാം സ്വീകരണം പ്രഖ്യാപിച്ച്‌ ആക്ടിവിസ്റ്റ്

0

തിരുവനന്തപുരം: പൗരത്വബില്‍ ഭേദഗതി പാസായതിന് പിന്നാലെ തന്റെ ഇസ്‌ലാം സ്വീകരണം പ്രഖ്യാപിച്ച്‌ ആക്ടിവിസ്റ്റ് വികാസ് എ.ജി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം തന്റെ നിലപാട് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ഫോസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

ഞാന്‍ ഇസ്‌ലാം സ്വീകരിച്ചത് ഒരു രാഷ്ട്രീയ തീരുമാനമല്ല. ഒരുപാട് നാളായി വായിച്ച്‌, പല ഇസ്‌ലാമിക പണ്ഡിതരുമായി സംസാരിച്ച്‌, ഒരുപാട് ചിന്തിച്ച്‌ ഞാന്‍ എടുത്ത ഉറച്ച ആത്മീയ തീരുമാനമാണത്. ഇന്ന് മുതല്‍ ഇസ്‌ലാം എന്റെ മതമാണ്. പരമദയാലുവും കരുണാവാരിധിയുമായ അള്ളാഹുവില്‍ ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് ഇത് എല്ലാരോടുമായി പറയാന്‍ നേരത്തെ തന്നെ തീരുമാനിച്ചതാണ്. പക്ഷെ ഇന്ന് രാത്രി തന്നെ പൗരത്വ ബില്ല് പാസായത് അള്ളാഹുവിന്റെ നിശ്ചയം. അള്ളാഹു അക്ബര്‍- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നിരവധി പേരാണ് വികാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here