പൗരത്വ ഭേദഗതി ബില്ല്; കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രവിശര്‍മ്മ ബിജെപി വിട്ടു

0

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച്‌ പ്രമുഖ അസമീസ് നടനും ഗായകനുമായ രവി ശര്‍മ്മ ബിജെപി വിട്ടു. ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ താന്‍ പങ്കാളിയാകുമെന്ന് പറഞ്ഞാണ് താരം ബിജെപിയില്‍ നിന്ന് രാജിവെച്ചത്. പത്രസമ്മേളനം നടത്തിയാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെയ്ക്കുന്ന കാര്യം രവി ശര്‍മ്മ വെളിപ്പെടുത്തിയത്. ബില്ലിനെതിരെ തനിക്ക് എതിര്‍പ്പ് നേരത്തെ ഉണ്ടായിരുന്നെന്നും ഈ നിലപാട് താന്‍ നേരത്തെ അറിയിച്ചിരുന്നതാണെന്നും താന്‍ എപ്പോഴും ആസാമിലെ ജനതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച പാസാക്കിയ ബില്ലിനെതിരെ ആസാമില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടന്ന് വരുന്നത്. ബില്‍ പാസായത്തില്‍ പ്രതിഷേധിച്ച്‌ ആസാമില്‍ 12 മണിക്കൂര്‍ നേരത്തെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന ആള്‍ ആസാം സ്റ്റുഡന്റ് യൂണിയന് (എഎഎസ്‌യു) പൂര്‍ണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. കടുത്ത പ്രതിഷേധം നിലനിന്നിട്ടും ബില്‍ തിങ്കളാഴ്ച ലോക്സഭയില്‍ പാസാക്കി. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here