തായന്നൂർ മുസ്ലിം ജമാഅത്തിന്റെ മുൻ പ്രസിഡന്റും കോൺട്രാക്റുമായ എ.എസ്.ഹമീദ് ഹാജി(60) നിര്യാതനായി

0

തായന്നൂർ(www.big14news.com):തായന്നൂർ മുസ്ലിം ജമാഅത്തിന്റെ മുൻ പ്രസിഡണ്ടും കോൺട്രാക്റുമായ എ.എസ്.ഹമീദ് ഹാജി(60) നിര്യാതനായി.പതിനഞ്ച് വർഷക്കാലം തായന്നൂർ ജമാഅത്ത് പ്രസിഡണ്ട് ആയിരുന്നു.തായന്നൂർ,എടത്തോട്, ബളാൽ, പാണത്തൂർ, പരിയാരം ,കുശാൽനഗർ, അരയി, ചിത്താരി കൊട്ടിലങ്ങാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജുമാ മസ്ജിദ് നിർമ്മിച്ചത് ഇദ്ദേഹമായിരുന്നു .

ഭാര്യ:സമീറ .പിതാവ്: പരേതനായ കൂളിക്കുണ്ടിൽ മുഹമ്മദ് കുഞ്ഞി.മാതാവ് കൈച്ചുമ്മ. സഹോദരങ്ങള്‍: നിസാർ , കുഞ്ഞാമിന. മക്കള്‍: സറീന,ശബാന.മരുമക്കള്‍: അഷറഫ് കാഞ്ഞിരപ്പൊയിൽ, തസ്രീഫ് കാലിച്ചാനടുക്കം .

പരേതന്റെ വസതി കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ജന.സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, വൺ ഫോർ അബ്ദുൽ റഹിമാൻ, ജാതിയിൽ ഹസൈനാർ, കോടോംബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് സി. കുഞ്ഞിക്കണ്ണൻ, വൈ. പ്രസിഡണ്ട് പി.എൽ ഉഷ, ജനപ്രതിനിധികൾ, വിവിധ സാമൂഹിക രാഷ്ട്രീയ പാർട്ടി ക്ലബ്ബ് പ്രതിനിധികൾ എന്നിവര്‍ സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here