ഓഗ്‌ബെച്ചേ മാജിക്; നായകന്റെ ഇരട്ട പ്രഹരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം

0

ഐഎസ്എൽ ഉദ്‌ഘാടന മത്സരത്തിൽ എടികെയ്‌ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ മഞ്ഞപ്പട ആരാധകരെ സാക്ഷിയാക്കി എടികെയെ 2-1നാണ് ബ്ലാസ്റ്റേഴ്‌സ് തൂത്തെറിഞ്ഞത്. നായകന്‍ ബെര്‍ത്തലോമിയോ ഓഗ്‌ബെച്ചേയുടെ ഇരട്ട പ്രഹരമാണ് ബ്ലാസ്റ്റേഴ്സിന് വിജയത്തിലെത്തിച്ചത്.

മത്സരത്തിന്റെ ആറാം മിനുറ്റില്‍ കുറിച്ച് എടികെ ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിച്ചു. ആഗസിന്‍റെ പാസില്‍ നിന്ന് മക്‌ഹ്യൂവിന്‍റെ തകര്‍പ്പന്‍ വോളിയിൽ എടികെ മുന്നിലെത്തി.എന്നാല്‍ 30, 45 മിനുറ്റുകളില്‍ നായകന്‍ ബെര്‍ത്തലോമിയോ ഓഗ്‌ബെച്ചേയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ചുട്ട മറുപടി കൊടുത്തു. ബ്ലാസ്റ്റേഴ്‌സ് താരം ജെയ്‌റോ റോഡ്രിഗസിനെ ഹാല്‍ഡര്‍ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ചൂണ്ടിയതോടെ കളി മാറി. ഒഗ്‌ബെച്ചേയെടുത്ത പെനാല്‍റ്റി എടികെ ഗോളി അരിന്ദമിനെ മറികടന്ന് വലയില്‍. ഇതോടെ ഗോള്‍നില 1-1. 45-ാം മിനുറ്റില്‍ ഓഗ്‌ബെച്ചേ കലൂരിലെ കാണികളെ വീണ്ടും ആവേശത്തിലാക്കി. കോര്‍ണറില്‍ നിന്ന് കിട്ടിയ പന്ത് തീയുണ്ട പോലെ വലയിലേക്ക് തിരിച്ചുവിട്ടതോടെ മഞ്ഞപ്പടയ്ക്ക് 2-1 ലീഡോടെ ഇടവേള. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ശ്രമിച്ച എടികെയെ ബ്ലാസ്റ്റേഴ്‌സ് വരച്ച വരയിൽ നിർത്തി

LEAVE A REPLY

Please enter your comment!
Please enter your name here