സോള്‍ഷേർ ഇനി താൽകാലികമല്ല; യുണൈറ്റഡുമായി മൂന്ന് വര്‍ഷത്തെ കാരാറൊപ്പിട്ട് ഒലെ സോള്‍ഷേർ

0

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്ഥിരം പരിശീലകനായി ഒലെ ഗുണ്ണാര്‍ സോള്‍ഷേറിനെ നിയമിച്ചു. താല്‍ക്കാലിക പരിശീലകനായി എത്തി ടീമിനെ തുടര്‍ വിജയങ്ങളിലേക്ക് നയിച്ചതാണ് സോള്‍ഷേറിന് തുണയായത്. ചാമ്പ്യന്‍സ് ലീഗില്‍ അത്ഭുത തിരിച്ചുവരവിലൂടെ പി.എസ്.ജിയെ മറികടന്ന യുണൈറ്റഡ് ക്വാര്‍ട്ടറിലേക്കും മുന്നേറിയിരുന്നു. ക്ലബ്ബുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് സോള്‍ഷേര്‍ ഒപ്പുവെച്ചിരിക്കുന്നത്.

നോര്‍വീജിയക്കാരനായ സോള്‍ഷേര്‍ 2014ല്‍ കാര്‍ഡിഫ് സിറ്റിയുടെ പരിശീലകനായിരുന്നു. നോര്‍വീജിയന്‍ ക്ലബ്ബായ മോള്‍ഡിന്റെ പരിശീലക സ്ഥാനം രാജിവെച്ചാണ് സോള്‍ഷേര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താത്ക്കാലിക പരിശീലകനായെത്തിയത്.