ഞാന്‍ പാകിസ്​താന്‍ ക്രിക്കറ്റ്​ ടീമിന്റെ ഡയറ്റീഷ്യനോ, അവരുടെ അമ്മയോ, പ്രിന്‍സിപ്പലോ അധ്യാപികയോ അല്ല; വീണക്ക്​ ചുട്ടമറുപടിയുമായി സാനിയ

0

ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ തോറ്റതിന് കാരണം പാക് ടീമിന്റെ ജങ്ക് ഫുഡ് പ്രേമമാണെന്ന ആരോപണങ്ങള്‍ക്കിടെ സാനിയയെ ഉപദേശിക്കാന്‍ ശ്രമിച്ച പാക് നടി വീണാ മാലിക്കിന് മറുപടിയുമായി സാനിയ. സാനിയയുടെ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയൈബ് മാലിക്ക് ഇന്ത്യക്കെതിരായ മത്സരത്തിന് തലേദിവസം രാത്രി രണ്ടു മണി വരെ ഹുക്ക് വലിച്ചിരിക്കുന്നത് തങ്ങള്‍ കണ്ടിരുന്നുവെന്ന് ആരാധകര്‍ ആരോപിച്ചിരുന്നു. ഇത് പരാമര്‍ശിച്ചായിരുന്നു സാനിയക്ക് വീണാ മാലിക്കിന്റെ ഉപദേശം.

അര്‍ധരാത്രിയിലും കുഞ്ഞുമായി​ കഫേയിലിരുന്ന്​ ഹുക്ക വലിച്ച സാനിയക്കെതിരെയായിരുന്നു വീണയുടെ ട്വീറ്റ്​. ” ഞാന്‍ ആ കുഞ്ഞി​​െന്‍റ കാര്യത്തിലാണ്​ ആശങ്കപ്പെടുന്നത്​. നിങ്ങള്‍ കുഞ്ഞിനെ ഹുക്ക വലിക്കുന്ന സ്ഥലങ്ങളില്‍ കൊണ്ടുപോകുന്നത്​ അപകടരമല്ലേ​? എ​​െന്‍റ അറിവു പ്രകാരം താരങ്ങള്‍ ജങ്ക്​ ഫുഡ്​ കഴിക്കുന്നത്​ ഒട്ടും ആരോഗ്യകരമല്ല. അത്​ ഒരു അമ്മയെന്ന നിലയിലും അത്​ലറ്റ്​ എന്ന നിലയിലും നിങ്ങള്‍ക്കറിയില്ലേ” എന്നായിരുന്നു വീണ മാലികി​​െന്‍റ ചോദ്യം.

എന്നാല്‍ വീണക്ക്​ ചുട്ടമറുപടിയുമായി സാനിയ റീട്വീറ്റ്​ ചെയ്​തു. താന്‍ പാകിസ്​താന്‍ ക്രിക്കറ്റ്​ ടീമിന്റെ മാതാവോ ഡയറ്റീഷ്യനോ അല്ലെന്നായിരുന്നു സാനിയയുടെ മറുപടി. ”വീണാ, എന്റെ കുഞ്ഞിനെ അപകടരമായ ഒരിടത്തേക്കും കൊണ്ടുപോയിട്ടില്ല. അതില്‍​ നിങ്ങളോ മറ്റുള്ളവരോ ആശങ്കപ്പെടേണ്ടതില്ല. ലോകത്തെ മാറ്റാരേക്കാളും എന്റെ കുഞ്ഞി​നെ പരിപാലിക്കുന്ന കാര്യങ്ങള്‍ ബാധിക്കുന്നത്​ എന്നെയാണ്​. രണ്ടാമത്​ ഞാന്‍ പാകിസ്​താന്‍ ക്രിക്കറ്റ്​ ടീമിന്റെ ഡയറ്റീഷ്യനോ, അവരുടെ അമ്മയോ, പ്രിന്‍സിപ്പലോ അധ്യാപികയോ അല്ല’-സാനിയ ട്വീറ്റ്​ ചെയ്​തു.

LEAVE A REPLY

Please enter your comment!
Please enter your name here