മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പാരപ്ലീജിയ രോഗികളുടെ സംഗമം നടത്തി

0

മഞ്ചേശ്വരം(www.big14news.com): മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മീഞ്ച, മഞ്ചേശ്വരം, വോര്‍ക്കാടി പഞ്ചായത്തുകളിലെ പാരപ്ലീജിയ രോഗികളുടെ സംഗമം നടത്തി. സംഗമത്തില്‍ അന്‍പതോളം രോഗികള്‍ക്ക് സോപ്പു പൊടി, സോപ്പ്, ഫിനോയില്‍ നിര്‍മ്മാണ പിരശീലനവും നല്‍കി. സംഗമത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ കെ എം അഷ്‌റഫ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ അസീസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുസ്ഥഫ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷൈന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാഹിറ ബാനു, ബി എം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുകുമാരന്‍, പാലിയേറ്റീവ് കെയര്‍ കോ ഓര്‍ഡിനേറ്റര്‍ സൗമ്യ കെ എന്‍, രമ്യ, നിത്യ കെ, ജ്യോതി, ശൈലജ, ശോഭ, ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here