മാര്‍ക്ക് കുറഞ്ഞു; അധ്യാപികയുടെ മുന്നില്‍ വച്ച് വിദ്യാര്‍ഥിയുടെ കരണത്തടിച്ച് രക്ഷിതാവ് – വീഡിയോ വൈറലാവുന്നു

0

മാര്‍ക്ക് കുറഞ്ഞതിന്‍റെ പേരില്‍ അധ്യാപികയുടെ മുന്നില്‍വച്ച് കുട്ടിയെ മര്‍ദിക്കുന്ന രക്ഷിതാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ആലപ്പുഴ ജില്ലയിലെ മേഴ്സി സ്കൂളില്‍ നടന്ന സംഭവമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. കുട്ടിയുടെ മാർക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ടീച്ചറോട് ഏറെ നേരം കയര്‍ത്ത ശേഷമാണ് രക്ഷിതാവിന്‍റെ നടപടി.

ഫീസുവാങ്ങുന്നതല്ലേ, പ്രിന്‍സിപ്പലിനെ വിളി എന്നെല്ലാം പറഞ്ഞ് മറ്റ് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ വച്ചാണ് രക്ഷിതാവിന്‍റെ ക്ഷോഭപ്രകടനം. കുട്ടിയുടെ മാർക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ടീച്ചറോട് കയർത്തു സംസാരിക്കുന്ന അച്ഛനെയാണ് വിഡിയോ തുടക്കം മുതൽ കാണുന്നത്.

പലവട്ടം മാർക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ഇയാൾ ടീച്ചറോടു കയർക്കുന്നതു കാണാം. രക്ഷിതാവിനെ സമാധാനിപ്പിക്കാനുള്ള അധ്യാപികയുടെ ശ്രമങ്ങള്‍ ഫലം കാണുന്നില്ല. രക്ഷിതാവ് പൊട്ടിത്തെറിക്കുമ്പോള്‍ ഭയന്ന് നില്‍ക്കുന്ന കുട്ടിയേയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. രക്ഷിതാവ് പൊട്ടിത്തെറിക്കുന്നത് കാണുന്നതോടെ ഞെട്ടി നില്‍ക്കുന്ന കുട്ടിയെ ആശ്വസിപ്പിക്കാന്‍ അധ്യാപിക ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ മുഖമടച്ച് രക്ഷിതാവിന്‍റെ അടി വീഴുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here