പെരിയ ഇരട്ടക്കൊലപാതകം; കേസ് അട്ടിമറിക്കാനുള്ള പോലീസ് നീക്കത്തിനെതിരെ ബേക്കൽ സി ഐ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു

0

ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ ബേക്കൽ സിഐ ഓഫീസ് മാർച്ച് നടത്തി .
ആരോപണ വിധേയരായ എംഎൽഎ യും മുൻ എംഎൽഎ യും ചോദ്യം ചെയുക, കേസ് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക ,കോൺഗ്രസ് പ്രവർത്തകരെ പ്രതികാര ബുദ്ധിയോടെ അറസ്റ്റ് ചെയ്യുന്ന നിലപാട് അവസാനിപ്പിക്കുക, കേസ് സിബിഐ കൈമാറുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ ബേക്കൽ സിഐ ഓഫീസ് മാർച്ച് നടത്തിയത്. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ അധ്യഷത വഹിച്ച മാർച്ച് ഡിസിസി പ്രസിഡണ്ട് ഹകീം കുന്നിൽ ഉദ്ഘടനം ചെയ്തു. ഡിസിസി സെക്രട്ടറിമാരായ സുബരായി, ബാലകൃഷ്ണൻ പെരിയ, എം സി പ്രഭാകരൻ , ജെയിംസ് ചെർക്കള, പിവി സുരേഷ് , യൂത്ത് കോൺഗ്രസ് പാർലമെന്റ് പ്രസിഡണ്ട് സാജിദ് മവ്വൽ , കെഎസ്‌യൂ ജില്ല പ്രസിഡണ്ട് നോയൽ ടോമിൻ ജോസ് , എന്നിവർ പങ്കെടുത്തു സംസാരിച്ചു.