ഉമര്‍ അലി അസമിലെ കൊടുംക്രിമിനല്‍; നിരവധി ലൈംഗികത്തൊഴിലാളികളുമായി ബന്ധം; പെരുമ്പാവൂരിലെ യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

0

കുറുപ്പംപടി സ്വദേശിനിയായ ദീപയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ക്രൂരമായി ബലാല്‍സംഗം ചെയ്ത ഇതരസംസ്ഥാനക്കാരനായ ഉമര്‍ അലി സ്വന്തം നാടായ അസമിലെ ന്യൂഗാവ് ജില്ലയില്‍ നിന്നും നാടുകടത്തിയ കൊടുംക്രിമിനലെന്ന് റിപ്പോര്‍ട്ട്. പോലീസ് പ്രതിയുടെ നാട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. സ്ത്രീകളെ ശല്യം ചെയ്യലും കൈയ്യേറ്റവും പതിവാക്കി ഉമറിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തപ്പോ‍ഴാണ് ഇയാള്‍ നാടുവിട്ട് കേരളത്തിലെത്തിയത്.

കേരളത്തിലെത്തിയ ഉമര്‍ അലി പകല്‍ മു‍ഴുവന്‍ ഭിക്ഷാടനം നടത്തുകയും കിട്ടുന്ന പണത്തിന് രാത്രി കഞ്ചാവ് ലഹരിയില്‍ ക‍ഴിയുകയായിരുന്നു പതിവ്. ലൈംഗിക തൊ‍ഴിലാളികളായ സ്ത്രീകളുമായും ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ പകല്‍ ആളുകളോട് സൗമ്യമായാണ് ഉമര്‍അലി പെരുമാറിയിരുന്നതെന്നാണ് പെരുമ്ബാവൂരിലെ പ്രദേശവാസികള്‍ പറയുന്നത്.

കുറുപ്പംപടി സ്വദേശിനിയായ ദീപയെ പ്രതി തൂമ്ബ കൊണ്ട്നിരവധി തവണ തലക്കടിച്ചു ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നതിന് പിന്നാലെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

ഇയാള്‍ കൈക്കോട്ട് കൊണ്ട് യുവതിയെ നിരവധി തവണ തലയ്ക്കടിക്കുകയും മരിച്ചോയെന്ന് ഉറപ്പാക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പിന്നീടാണ് ക്രൂരമായി മാനഭംഗത്തിനിരയാക്കുന്നത്. തുടര്‍ന്നും കൈക്കോട്ട് ഉപയോഗിച്ച്‌ ക‍ഴുത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ട്. മുഖം വികൃതമാക്കിയത് ആളെ തിരിച്ചറിയാതിരിക്കാന്‍ ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

യുവതിയുമായി സംസാരിക്കുന്നത് മുതല്‍ കൊലപ്പെടുത്തുന്നത് വരെയുള്ള സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ വസ്ത്രത്തില്‍ നിന്ന് യുവതിയുടെ ചോരയും സ്ഥലത്ത് നിന്ന് പ്രതിയുടെ വിരലടയാളവും കണ്ടെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here