‘രാജ്യം ഭരിക്കുന്നവർ ഗുണ്ടാ പ്രവർത്തനം നടത്തിയാൽ കേസെടുക്കും’ ; പ്രധാനമന്ത്രിക്ക് മറുപടിയുമായി പിണറായി വിജയൻ

0

ശബരിമല പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അയ്യപ്പന്റെ പേര് പറഞ്ഞതിന്റെ പേരിൽ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യം ഭരിക്കുന്നവർ ഗുണ്ടാപ്രവർത്തനം നടത്തിയാൽ അക്രമികൾ എന്ന നിലയിൽ കേസുണ്ടാകും. തേങ്ങ കൊണ്ട് ഭക്തരെ എറിയുന്നത് ആര്‍.എസ്.എസിന് സത് പ്രവർത്തിയാണെങ്കില്‍ കേരളത്തിന്റെ കണ്ണിൽ അത് സത് പ്രവർത്തി അല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

നേരത്തെ ഇരിക്കുന്ന പദവിയുടെ മാന്യത നരേന്ദ്ര മോദി കാണിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ശബരിമലയെപ്പറ്റി പറയാതിരുന്ന നരേന്ദ്ര മോദി അയല്‍ സംസ്ഥാനങ്ങളില്‍ പോയി പ്രസംഗിച്ചത് മാന്യതയല്ലെന്നും പിണറായി വിജയന്‍ തുറന്നടിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഇലക്ഷന്‍ സ്റ്റന്‍ഡാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here