ഇത് എന്തൊരു ഓട്ടമാണ്, ബുള്ളറ്റ്? ട്രെയിനിനോ?; വൈറലായി പീയൂഷ് ഗോയലിന്റെ ഓട്ടം

0

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കാറില്‍ വന്നിറങ്ങിയ ശേഷം അദ്ദേഹം പാര്‍ലമെന്റ് മന്ദിരത്തിനകത്തേക്ക് ഓടി കയറുകയായിരുന്നു. പാര്‍ലമെന്റില്‍ സമയത്തിനെത്താന്‍ വേണ്ടിയാണ് പിയൂഷ് ഗോയല്‍ ഓടിയത്. പുറത്ത് മാധ്യമ പ്രവര്‍ത്തകരടക്കം കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ മന്ത്രി ഇവരെയൊന്നും ശ്രദ്ധിച്ചില്ല. ചോദ്യോത്തര വേളയ്ക്ക് തൊട്ടുമുന്‍പ് സഭയിലെത്താനുള്ള തിരക്കിലായിരുന്നു അദ്ദേഹം.

റെയില്‍വേ മന്ത്രിയായതിനാല്‍ തന്നെ പലരും അദ്ദേഹത്തിന്റെ ഓട്ടത്തിനെ ബുള്ളറ്റ് ട്രെയിനിനോടാണ് ഉപമിച്ചത്. മറ്റ് ചിലര്‍ കോളജ് പഠന കാലത്തെ, സമയം തെറ്റി ക്ലാസിലേക്ക് തിരക്കിട്ട് കയറുന്നതിനോടാണ് മന്ത്രിയുടെ ഓട്ടത്തെ ഉപമിച്ചത്. മാധ്യമ പ്രവര്‍ത്തകനായ പായല്‍ മെഹതയാണ് മന്ത്രിയുടെ ഓട്ടച്ചിത്രം ആദ്യം ട്വിറ്ററിലൂടെ പങ്കിട്ടത്. പിന്നീട് മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു. എന്തായാലും പിയൂഷ് ഗോയലിന്റെ ഓട്ടം ഇന്റര്‍നെറ്റില്‍ സൂപ്പര്‍ ഹിറ്റായി.

LEAVE A REPLY

Please enter your comment!
Please enter your name here