171 യാത്രക്കാരുമായി പറക്കാനൊരുങ്ങിയ അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീ പിടിച്ചു

0

ഷിക്കാഗോ(www.big14news.com): 161 യാത്രക്കാരും ഒൻപതു ജീവനക്കാരുമായി മിയാമിയിലേക്കു പറക്കാനൊരുങ്ങിയ അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീ പിടിച്ചു. 20 പേർക്ക് പരുക്കേറ്റു. ഷിക്കാഗോയിലെ ഒഹെയർ വിമാനത്താവളത്തിൽ നിന്നു വെള്ളിയാഴ്ച പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. യാത്രക്കാർ പകർത്തിയ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.

അപകടത്തിൽ പരുക്കേറ്റ 20 പേരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി. എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഇവർക്ക് നിസാര പരുക്കേറ്റത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ മിയാമിയിലേക്ക് എത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

അതേ സമയം, അപകടത്തിനു കാരണമെന്താണെന്ന് വ്യക്തമല്ല. വിമാനത്തിന്റെ ടയറിന് തീ പിടിക്കുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. എന്നാൽ, എൻജിനുമായി ബന്ധപ്പെട്ട പ്രശ്നമാണ് അപകട കാരണമെന്ന് അമേരിക്കൻ എയർലൈൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.