പൊയിനാച്ചി ഡെന്റൽ കോളേജ് വിദ്യാർത്ഥികളുടെ അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ്സും ബിജെപിയും

0

പൊയിനാച്ചി(www.big14news.com): പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ 3 ദിവസമായി പ്രിന്‍സിപ്പലിന്റെ ഏകാധിപത്യ ശൈലിക്കെതിരെ നടത്തി കൊണ്ടിരിക്കുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ചെമ്മനാട് മണ്ഡലം യൂത്ത് കോൺഗ്രസ്സും ബിജെപിയും സമരപന്തല്‍ സന്ദര്‍ശിച്ചു.
പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ, മനുഷ്യത്വ വിരുദ്ധ സമീപനം മാനേജ്‌മെന്റ് ഇടപെട്ട് അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥി സമരത്തിന് ബിജെപി പിന്തുണ നല്‍കുമെന്നും വേലായുധന്‍ മുന്നറിയിപ്പു നല്‍കി.കലാപരമായ ആവശ്യങ്ങള്‍ക്ക് മുറി ആവശ്യപ്പെട്ടപ്പോള്‍ പ്രിന്‍സിപ്പല്‍ അശ്ലീലം കലര്‍ന്ന വാക്കാണ് പെണ്‍കുട്ടികളോട് പറഞ്ഞത്. മുന്‍പ് പല പ്രാവശ്യം പ്രസ്തുത കേളേജ് പരിസരവാസികളുടെ കിണറ്റിലേക്ക് മലിനജലം ഒഴുക്കിവിട്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കനത്ത മഴ വകവെക്കാതെയാണ് പ്രതിഷേധ പരിപാടികൾ മുന്നോട്ട് പോവുന്നത്.