പൊയിനാച്ചി ശ്രീ ധർമ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവത്തിന് തുടക്കമായി

0

പൊയിനാച്ചി(www.big14news.com): പൊയിനാച്ചി ശ്രീധർമ്മശാസ്താ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി. പുളിനാക്ഷി ശ്രീ കാവിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കലവറ നിറയ്ക്കൽ ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. രാത്രി ക്ഷേത്ര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു. നാളെ രാവിലെ 10 മണിക്ക് സംഗീതാർച്ചനയും, ഭജനയും, കോൽകളിയും നടക്കും. രാത്രി 9 മണിക്ക് ശ്രീഭൂതബലി നൃത്തോൽസവത്തോടു കൂടി ഉത്സവത്തിന് സമാപനമാവും.

LEAVE A REPLY

Please enter your comment!
Please enter your name here