പോക്കിമോൻ ഗോ ഇസ്ലാം വിരുദ്ധമെന്ന് മത പുരോഹിതൻ

0

ലോകമെങ്ങും ശ്രദ്ധ പിടിച്ച് പറ്റിയ പോക്കിമോൻ ഗോ ഇസ്ലാം വിരുദ്ധമെന്ന് ആരോപണം. ആരോപണവുമായി രംഗത്തെത്തിയത് സൗദിയിലെ മത പുരോഹിതനാണ്. മതപുരോഹിതർ രംഗത്ത് എത്തിയതോടെയാണ് ഗെയിം സംബന്ധിച്ച വിവാദങ്ങൾ തല പൊക്കുന്നത്. ഇസ്ലാം മതവിശ്വാസികൾ പോക്കിമോൻ കളിക്കരുതെന്നും മതപുരോഹിതർ നിർദ്ദേശം നൽകി. പോക്കിമോൻ ഗോയിലെ കഥാപാത്രങ്ങളുടെ സങ്കൽപ്പം ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ സാധൂകരിക്കുന്നതാണ്. ഇത് ഇസ്ലാമിന് അംഗീകരിക്കാൻ സാധിക്കില്ലെന്നും മതനേതൃത്വം വ്യക്തമാക്കി.

ഗെയിമിലെ സയണിസ്റ്റുകളുടെയും ക്രിസ്ത്യാനികളുടെയും അടയാളങ്ങളും സൂചനകളും ഗെയിമിൻറെ ഇസ്ലാം വിരുദ്ധ സ്വഭാവത്തിന് ഉദാഹരണമാണ് എന്നും ഇവർ പറയുന്നു. സൗദിയിൽ പോക്കിമോൻ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ല. പോക്കറ്റ് മോൺസ്റ്റർ എന്നതിന്റെ ചുരുക്കമാണ് പോക്കിമോൻ. പോക്കിമോൻ പരിശീലകർ ഈ ഭീകരരെ പിടിക്കുകയും പരിശീലിപ്പിക്കുകയും തുടർന്ന് കോഴിപ്പോരിനു സമാനമായ മത്സരങ്ങളിൽ പോരടിപ്പിക്കുകയും ചെയ്യുന്നു. പോക്കിമോൻ കഥാപാത്രങ്ങളിൽ ഏറ്റവും പ്രശസ്തൻ പിക്കാച്ചു എന്നറിയപ്പെടുന്ന പോക്കിമോനാണ്.

പോക്കിമോൻ നിലവിൽ ക്യാനഡ, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്, യൂറോപ്യൻ രാജ്യങ്ങൾ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ഗെയിം റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെങ്കിലും എപികെ മിറർ പോലുള്ള തേഡ് പാർട്ടി സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആളുകൾ ഗെയിം കളിക്കാൻ ആരംഭിച്ചു കഴിഞ്ഞു. സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റിലീസ് ചെയ്യാനൊരുങ്ങവേയാണ് പുതിയ വിവാദം തലയുയർത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here