നിയമം കാറ്റിൽ പറത്തി പൊലീസ് ഉപദേഷ്ടാവ്

0

തിരുവനന്തപുരം(www.big14news.com) :ഉത്തരവ് നടപ്പാക്കി ഒരു മാസം പിന്നിടുമ്പോഴും മുന്‍ ഡിജിപി കൂടിയായ രമണ്‍ ശ്രീവാസ്തവ സ്വകാര്യ ആവശ്യങ്ങള്‍ക്കടക്കം സ്വന്തം വാഹനത്തില്‍ നീല
ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചാണ് പായുന്നത്.കെഎല്‍ 01 എയു 5566 ഇന്നോവ കാറിലാണ് ബീക്കണ്‍ പതിപ്പിച്ച് ശ്രീവാസ്തവ പായുന്നത്
കേന്ദ്ര ഉത്തരവിന് പിന്നാല്ലെ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ബീക്കണ്‍ ലൈറ്റ് വേണ്ടെന്ന് വെച്ചിട്ടും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് ചീറിപ്പായുന്നത് നീല ബീക്കണ്‍ ലൈറ്റിട്ട്.

മോട്ടോര്‍ വാഹനവകുപ്പിന്റെ രേഖകളിലും മുന്‍ ഡിജിപി തന്നെയാണ് വാഹന ഉടമ. ഉപദേഷ്ടാവായി നിയമിച്ചപ്പോള്‍ ഔദ്യോഗികമായി ഓഫീസും വാഹനവും വേണ്ടെന്നും സ്വന്തം വാഹനം
ഓടിക്കാന്‍ ഒരാള വിട്ടുതന്നാല്‍ മതിയെന്നുമായിരുന്നു ശ്രീവാസ്തവയുടെ പ്രതികരണം.

അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, ക്രമസമാധാന ചുമതലയുള്ള പൊലീസിനും മാത്രമാണ് നിലവില്‍ ബീക്കണ്‍ വെച്ച് വാഹനമോടിക്കാന്‍ അനുവാദമുള്ളത്.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ അനുമതി വേണം താനും. ഇതിനിടയില്‍ ഒരുമാസമായി മൂക്കിന്‍ തുമ്പത്ത് നിയമലംഘനം നടന്നിട്ടും ഉപദേശകന്റെ നിയമലംഘനം കാണുമ്പോൾ കണ്ണടയ്ക്കുകയാണ്
ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here