ആര്‍.എസ്.എസ് പോര്‍വിളി അവസാനിപ്പിക്കണം- പോപുലര്‍ ഫ്രണ്ട്

0

മഞ്ചേരി(www.big14news.com):വ്യാജ പ്രചരണം നടത്തി മുസ്‌ലിം സ്ഥാപനങ്ങള്‍ കയ്യേറാനും തകര്‍ക്കാനുമുള്ള ആഹ്വാനം സ്വന്തം അണികള്‍ തന്നെ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ യാദാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ട് പോര്‍വിളികളും നുണ പ്രചാരണവും അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസ് തയ്യാറാകണമെന്ന് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.

25000 പേരെ പങ്കെടുപ്പിച്ച് മഞ്ചേരിയിലെ സത്യസരണിയിലേക്കും, തിരുവനന്തപുരം സലഫി സെന്ററിലേക്കും നടത്തുമെന്ന് പ്രഖ്യാപിച്ച മാര്‍ച്ചിന് 2000 പേരെ പോലും അണിനിരത്താന്‍ ആര്‍.എസ്.എസിന് കഴിഞ്ഞില്ല. തുടങ്ങിയ സ്ഥലത്ത് നിന്ന് ഒരടി മുമ്പോട്ട് നീങ്ങാന്‍ പോലും കഴിയാതെ ആര്‍.എസ്.എസിന് പിന്‍വാങ്ങേണ്ടി വന്നത് വന്‍ ജനകീയ ചെറുത്ത് നില്‍പ്പ് കൊണ്ട് തന്നെയായിരുന്നു.

ഫാസിസത്തോട് മൃദു സമീപനം സ്വീകരിച്ചതിന്റെ ദുരന്തങ്ങള്‍ ഏറെ ഏറ്റുവാങ്ങിയവരാണ് മുസ്‌ലിംകളും ദളിതുകളും അടക്കമുള്ള പിന്നോക്ക വിഭാഗങ്ങള്‍. ഉത്തരേന്ത്യന്‍ മാതൃകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് തിരി കൊളുത്താന്‍ ആര്‍.എസ്.എസ് നടത്തിയ ശ്രമങ്ങളെ തിരിച്ചറിയാന്‍ കേരളത്തിലെ ഹൈന്ദവ സമൂഹം മുമ്പോട്ട് വന്നത് ആശാവഹമാണ്.

ആര്‍.എസ്.എസിന്റെ മുഷ്‌കിന് മുമ്പില്‍ ജനകീയ പ്രതിരോധം മാത്രമാണ് ശരിയായ മാര്‍ഗ്ഗമെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടിരിക്കുകയാണ്. ഫാസിസത്തോട് വിട്ട്‌വീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് തിരുവനന്തപുരത്തും, മഞ്ചേരിയിലും ജനകീയ പ്രതിരോധം വിജയിപ്പിച്ച മുഴുവന്‍ ജനങ്ങളേയും പോപുലര്‍ ഫ്രണ്ട് അഭിനന്ദിച്ചു.

പത്രസമ്മേളനത്തില്‍ പി.പി റഫീഖ് (പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം), പി.അബ്ദുല്‍ അസീസ് (പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്)കെ. മുഹമ്മദ് ബഷീര്‍ (മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്) എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here