അശ്ലീല വീഡിയോ പ്രചരിച്ചു; രണ്ട് ബിജെപി നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

0

അശ്ലീല വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് രണ്ട് ബിജെപി നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഹിമാചൽ പ്രദേശിലെ ഷിംലയിലെ കുള്ളു ജില്ലയിലാണ് ബിജെപി നേതാവിനെയും യുവമോര്‍ച്ച പ്രവര്‍ത്തകനെയും സസ്പെന്‍ഡ് ചെയ്തതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 12.35 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇവര്‍ തന്നെയാണ് ചിത്രീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാട്സാപ്പ് വഴി യുവതി അയച്ച വീഡിയോ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ ഭാര്യ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്‍റെ ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ ഭാര്യയും യുവതിയും തമ്മില്‍ നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു.ഇതോടെയാണ് കുള്ളു ജില്ലയിലെ ബിജെപി നേതാവിനെയും യുവമോര്‍ച്ച പ്രവര്‍ത്തകനെയും സസ്പെന്‍ഡ് ചെയ്തതെത്.

LEAVE A REPLY

Please enter your comment!
Please enter your name here