‘ താങ്കള്‍ ശരിക്കും സന്തോഷവാനാണോ?’ പ്രധാനമന്ത്രിയോട് പ്രകാശ് രാജ്

ചെന്നൈ(www.big14news.com): ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയങ്ങള്‍ക്ക് അഭിനന്ദനങൾ അറിയിക്കുന്നതോടൊപ്പം തന്നെ ചില ചോദ്യങ്ങളും ഉന്നയിച്ച് തെന്നിന്ത്യൻ താരം പ്രകാശ് രാജ്. തന്റെ ട്വീറ്റ് പേജിലൂടെയാണ് പ്രകാശ് രാജ് അഭിന്ദനങ്ങളും ചോദ്യങ്ങളും ചോദിച്ചിരിക്കുന്നത്.

‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിജയത്തിന് അഭിനനധനങ്ങൾ, പക്ഷെ, താങ്കൾ ഈ വിജയത്തിൽ ശരിക്കും സന്തോഷിക്കുന്നുണ്ടോ? ‘താങ്കള്‍ വികാസ് കൊണ്ട് വരും എന്ന് പറഞ്ഞ 150 സീറ്റുകള്‍ എവിടെ? ആലോചിക്കാന്‍ കുറച്ച് സമയം തരാം. വിഭാഗീയ രാഷ്ട്രീയം വിലപ്പോയില്ല അല്ലേ? ജാതി, മതം, പാക്കിസ്ഥാന്‍ തുടങ്ങിയ വിഷയങ്ങളേക്കാള്‍ വലിയ വിഷയങ്ങള്‍ നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയില്ലേ നിങ്ങള്‍? നമ്മുടെ ഉള്‍നാടുകളിലാണ് പ്രശ്നങ്ങള്‍ ഉള്ളത്. അവിടങ്ങളിലെ അവഗണിക്കപ്പെട്ട കര്‍ഷകരുടെ ശബ്ദമാണ് ഒന്ന് കൂടി ഉയര്‍ന്നത് കേള്‍ക്കാമോ നിങ്ങള്‍ക്ക്?’ ഇതായിരുന്നു പ്രകാശ് രാജ് ട്വീറ്റിൽ കുറിച്ചിരുന്നത്.