പ്രൈം ലൈഫ് ഹെൽത്ത് മാൾ കെ എസ് സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

0

പ്രൈം ലൈഫ് ഹെൽത്ത് മാൾ കെ എസ് സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു.സയ്യിദ് മുഹമ്മദ് അഷ്‌റഫ് സഖാഫ് മദനി ആദൂർ, എൻഎ നെല്ലിക്കുന്ന് എംഎൽഎ,എംസി ഖമറുദ്ധീൻ, എ അബ്ദുൽ റഹ്മാൻ,കല്ലട്ര മാഹിൻ ഹാജി, മാലതി സുരേഷ്, ഡോ.മുഹമ്മദ് സലിം, മെഡിക്കൽ ഡയറക്ടർ മുഹമ്മദ് ഫൈസൽ,അബു യാസർ കെ പി,മുഹമ്മദ് തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു.
.കാസർഗോഡിന്റെ ചികിത്സാ ദാരിദ്ര്യത്തിന് പ്രൈം ലൈഫ് ഹെൽത്ത് മാളിലൂടെ പരിഹാരമാവും.സയ്യിദ് മുഹമ്മദ് അഷ്‌റഫ് സഖാഫ് മദനി ആദൂർ ഫാർമസിയും,എംഎൽഎ നെല്ലിക്കുന്ന് എംഎൽഎ ഒപിഡിയും കേരള ഹാൻഡിക്രഫ്ട് ബോർഡ് മുൻ ചെയർമാൻ എംസി കമറുദീനും ഉദ്ഘാടനം ചെയ്തു.മധൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ്,കാസർഗോഡ് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എൽഎ മഹ്മൂദ്,കാസർഗോഡ് മുൻസിപ്പാലിറ്റി മുൻ ചെയർമാൻ ടി ഇ അബ്ദുല്ല,കാസർഗോഡ് മുൻസിപ്പാലിറ്റി മുൻ ചെയർമാൻ എ അബ്ദുൽ റഹ്മാൻ, രാഘവൻ വെളുത്തോളി,കാസർഗോഡ് മെർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എ കെ മൊയ്‌ദീൻ കുഞ്ഞി എന്നിവർ യഥാക്രമം സ്കാൻ റൂം,ദി ടൂത്ത് ക്ലിനിക്,പ്രൈം ലൈഫ് ഡയഗോണിസ്റ്റിക്സ്,ഡേ കെയർ സെന്റർ,കോൺഫ്രറൻസ് ഹാൾ,ലാബ് ലൈഫ്,ഹെൽത്ത് കഫേ എന്നിവ ഉദ്ഘാടനം ചെയ്തു.