‘പ്രിയങ്ക ചോപ്ര സിന്ദാബാദ്’ ; കോണ്‍ഗ്രസ് നേതാവിന്റെ മുദ്രാവാക്യ വിളി ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

0

ന്യൂഡല്‍ഹി: നാക്കുപിഴവിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക ട്രോളുകള്‍ക്ക് വിധേയനാവുകയാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് സുരേന്ദര്‍ കുമാര്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് സിന്ദാബാദ് വിളിച്ചത് അബന്ധത്തില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എന്നാവുകയായിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അണികള്‍ ആവേശത്തോടെ മുദ്രാവാക്യങ്ങള്‍ ഏറ്റുപറയുന്നതിനിടെയാണ് പ്രിയങ്കാ ചോപ്ര സിന്ദാബാദ് എത്തിയത്. ‘സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്കാ ചോപ്ര സിന്ദാബാദ് ‘ എന്നായിരുന്നു സുരേന്ദര്‍ കുമാറിന്റെ മുദ്രാവാക്യം. മുദ്രാവാക്യം മുഴക്കുമ്ബോള്‍ ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് ചോപ്രയും സമീപത്തുണ്ടായിരുന്നു. അബദ്ധം സുഭാഷ് ചോപ്ര ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സുരേന്ദര്‍ കുമാര്‍ മാപ്പ് പറയുകയും ചെയ്തു.

ഒരു പൊതുചടങ്ങിലാണ് സുരേന്ദര്‍ കുമാറിന് നാക്കുപിഴ പറ്റിയത്. മൈക്കിലൂടെ ദേശീയ നേതാക്കള്‍ക്ക് സിന്ദാബാദ് വിളിക്കുകയായിരുന്നു അദ്ദേഹം. ‘പ്രിയങ്ക ചോപ്ര എപ്പോഴാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്’ തുടങ്ങിയ ചോദ്യങ്ങളോടെയാണ് സമൂഹമാധ്യമങ്ങളില്‍ ആളുകള്‍വിഡിയോ പങ്കുവെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here