പഹയാ നിന്റെ ധൈര്യം; കടിച്ചു കീറാനൊരുങ്ങി നിന്ന മുതലയെ സാക്ഷി നിര്‍ത്തി ഒരു വിവാഹാഭ്യര്‍ത്ഥന

0

കാന്‍ബെറ(www.big14news.com): രസകരമായ പല വിവാഹഭ്യര്‍ത്ഥനകളും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനൊന്ന് ആദ്യമായിട്ടായിരിക്കും. ഓസ്ട്രേലിയയിലെ ഒരു വിരുതന്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് അപകടകാരിയായ മുതലയുടെ മുന്‍പില്‍ വെച്ച്‌.മുതല വളര്‍ത്തല്‍ കേന്ദ്രത്തിലെ ജോലിക്കാരനായ ബില്ലി കോല്ലെറ്റ് ആണ് ആരും ചെയ്യാന്‍ ഭയപ്പെടുന്ന രീതിയില്‍ ഉള്ള വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

ആഹാരം നല്‍കുന്നതിനായി ബില്ലി ആദ്യം മുതലയെ കുളത്തില്‍ നിന്ന് കരയ്ക്കു കയറ്റി. പിന്നീട് സിയോബന്‍ ഓക്സ്ലി എന്ന പെണ്‍കുട്ടിയെ മുതലയ്ക്ക് ഭക്ഷണം നല്‍കാനായി ക്ഷണിച്ചു. പെണ്‍കുട്ടി അടുത്തെത്തിയ ഉടന്‍ തന്നെ അവള്‍ക്ക് നേരെ തിരിഞ്ഞ് മുട്ട് കുത്തി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.

അഭ്യര്‍ത്ഥന സിയോബന്‍ അംഗീകരിച്ചതോടെ ചുറ്റും കൂടി നിന്നവര്‍ കൈയ്യടിച്ചു ഇരുവരെയും അഭിനന്ദിച്ചു.
ബില്ലിയുടെ ഈ വ്യത്യസ്തമായ വിവാഹാഭ്യാര്‍ത്ഥന പാര്‍ക്കിന്റെ ഫെയ്സ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ബില്ലിയുടെ ഈ ധൈര്യത്തെ അഭിനന്ദിച്ച്‌ നിരവധി പേരാണ് ഫെയ്സ്ബുക്കില്‍ കമന്റ് ചെയ്തത്. നവംബര്‍ 4ന് ഷെയര്‍ ചെയ്ത വീഡിയോ 1.7 ലക്ഷം പേര്‍ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here