പഞ്ചാബിലും കോൺഗ്രസ് പോര് മുറുകുന്നു; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് സിദ്ധു

0

ലോക്സഭാ തിരഞ്ഞെടുപ്പിന്ന് ശേഷം കോൺഗ്രസിൽ കലഹം രൂക്ഷമായിരിക്കുകയാണ്. പഞ്ചാബിലും കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമായിക്കഴിഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മുന്‍ ക്രിക്കറ്റ് താരവും മന്ത്രിയുമായ നവജ്യോത് സിങ്ങ് സിദ്ധുവും തമ്മിലുള്ള ശീതയുദ്ധം വീണ്ടും തെരുവിലേക്ക് എത്തിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് തൊട്ട് മുന്‍പുള്ള ദിവസമാണ് സിദ്ധുവിനെതിരെ അമരീന്ദര്‍ സിങ്ങ് രംഗത്തെത്തിയത്. ഉത്തരവാദിത്തമില്ലാത്ത സിദ്ധുവിന്‍റെ നടപടികള്‍ സംസ്ഥാനത്ത് പ്രതികൂലമായി ബാധിച്ചെന്ന് അമരീന്ദര്‍ സിങ്ങ് തുറന്നടിക്കുകയായുണ്ടായി.

സിദ്ധുവിന്റെ കഴിവുകെട്ട ഭരണം നഗര മേഖലകളിൽ കോൺഗ്രസിന്റെ പതനത്തിന് കാരണമായെന്നും അമരീന്ദര്‍ സിങ്ങ് കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ നട്ടെല്ല് എന്ന പറയുന്നത് നഗരത്തിലെ വോട്ട് ബാങ്കാണ്. എന്നാല്‍ ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സിദ്ധു പരാജയപ്പെട്ടെന്ന് അമരീന്ദര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തുകയും ചെയ്തു. സിദ്ധുവിന്‍റെ വകുപ്പ് മാറ്റാനും അമരീന്ദര്‍ ആവശ്യപ്പെട്ടിരുന്നു

ഈ സംഭവങ്ങള്‍ക്കിടെയാണ് അമരീന്ദര്‍ സിങ്ങ് കഴിഞ്ഞ ദിവസം കാബിനറ്റ് യോഗം സംഘടിപ്പിച്ചത്. എന്നാല്‍ യോഗത്തില്‍ നിന്ന് സിദ്ധു വിട്ട് നിന്നു. പിന്നാലെ സിദ്ധു അമരീന്ദര്‍ സിങ്ങിനെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്തം തന്‍റെ തലയില്‍ മാത്രം കെട്ടിവെയ്ക്കാനാണ് നേതൃത്വം തിടുക്കം കാണിച്ചതെന്ന് സിദ്ധു കുറ്റപ്പെടുത്തി.

കോൺഗ്രെസ്സിനുള്ളിലെ പടലപ്പിണക്കങ്ങൾ തന്നെയാണ് കോൺഗ്രസിന്റെ വീഴ്ചയ്ക്ക് കാരണമായി എന്നതാണ് യഥാർത്ഥ കാരണം. അബെന്തര കലഹം തീർത്ത് മുന്നോട്ടു പോയെങ്കിൽ മാത്രമേ കോൺഗ്രസിന് ഇനി ഉയർത്തെഴുന്നേൽക്കാനാവു.

 

https://www.youtube.com/watch?v=0_upka7QXYQ

LEAVE A REPLY

Please enter your comment!
Please enter your name here