‘സണ്ണി ഡിയോള്‍ എംപിയെ കാണാനില്ല ‘; എംപിയെ തേടി പഞ്ചാബിലെങ്ങും പോസ്റ്റര്‍

0

അമൃതസര്‍: നടനും എംപിയുമായ സണ്ണി ഡിയോളിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍. ‘കാണാതായ സണ്ണി ഡിയോള്‍ എംപിയെ തിരയുന്നു’ എന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പഞ്ചാബ് പത്താന്‍കോട്ടിലെ പ്രത്യക്ഷപ്പെട്ടത്. റെയില്‍വേ സ്റ്റേഷന്‍ ഉള്‍പെടെ പൊതുസ്ഥലങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം രാഷ്ട്രീയത്തിലെത്തിയ സണ്ണി ഡിയോള്‍, ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച്‌ ഗുരുദാസ്പുറില്‍ നിന്ന് ലോക്‌സഭയില്‍ എത്തി. കോണ്‍ഗ്രസിന്റെ സുനില്‍ ജാക്കറെ തോല്‍പ്പിച്ചാണ് അറുപത്തിമൂന്നുകാരനായ ഡിയോള്‍ എംപിയായത്. യോഗങ്ങളില്‍ പങ്കെടുക്കാനും മണ്ഡലം നോക്കാന്‍ പ്രതിനിധിയായി എഴുത്തുകാരന്‍ ഗുര്‍പ്രീക് സിങ് പല്‍ഹേരിയെ പ്രഖ്യാപിച്ച സണ്ണിയുടെ നടപടി വിര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എംപിയായി 100 ശതമാനവും പ്രവര്‍ത്തിക്കാന്‍ നടന് ഉദ്ദേശമില്ലെന്നാണ് ഇത് സുചിപ്പിക്കുന്നതെന്നാണ് വിമര്‍ശകരുടെ വാദം.

സണ്ണി ഡിയോളിന്റെ കാര്യത്തില്‍ അത്ഭുതമൊന്നുമില്ല എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അദ്ദേഹത്തിന്റെ അച്ഛന്‍ ധര്‍മേന്ദ്രയുടെ കാര്യത്തില്‍ ബിക്കാനീറിലും ഇത് തന്നെയാണ് സംഭവിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ഒരു മികച്ച മനുഷ്യനെ എം.പിയായി തിരഞ്ഞെടുക്കാനുള്ള അവസരം ഗുരുദാസ്പുര്‍ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here