മൂന്നിൽ കുടുങ്ങി യെദ്യൂരപ്പ; കൂടെ നിർത്തിയവരും യെഡ്ഡിക്കെതിരെ

0

മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതോടെ കർണാടകത്തിൽ യെദ്യുരപ്പയ്ക്ക് തലവേദന വർധിച്ചിരിക്കുകയാണ്. നേരത്തെ മന്ത്രിസ്ഥാനം ലഭിക്കാത്തവരുടെ ഭിന്നതയായിരുന്നു യെദ്യുരപ്പയ്ക്ക് നേരിടേണ്ടി വന്നത് എന്നാലിപ്പോൾ മന്ത്രി സഥാനം നൽകി ഒപ്പം നിർത്തിയവരും യെദ്യുരപ്പയ്‌ക്കെതിരെ ശബ്ദമുയർത്തുകയാണ്.മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് ഗോവിന്ദ് കർജോൾ, ഡോ, അശ്വന്ത് നാരായൺ, ലക്ഷ്മൺ സാവാദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിച്ചതാണ് മന്ത്രിമാരുടെയും പ്രതിഷേധത്തിന് കാരണം . കര്‍ജോളിന്‍റെ നിയമനം നേതാക്കള്‍ അംഗീകരിച്ചെങ്കിലും മറ്റ് രണ്ട് പേരുടെ നിയമനമാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. ഒരിക്കല്‍ പോലും മന്ത്രിയാകാത്ത അശ്വത് നാരായണയെ ഉപമുഖ്യമന്ത്രിയാക്കിയതിലാണ് നേതാക്കളുടെ പ്രതിഷേധം. ലക്ഷ്മണ്‍ സവാദിയാകട്ടെ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ട് പോലുമില്ലെന്നും ബിജെപി നേതാക്കള്‍ പറയുന്നു. സവാദിയയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ തന്നെ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്.

യെഡ്ഡിയുടെ തിരുമാനത്തിനെതിരെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ടൂറിസം മന്ത്രിയായി ചുമതലയേറ്റ ചിക്കമംഗളൂരു എംഎല്‍എ സിടി രവി രാജിവെച്ചേക്കുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രവി അദ്ദേഹത്തിന് നല്‍കിയ ഔദ്യോഗിക വാഹനം തിരിച്ചയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തന്നെ മറികടന്ന് പരിചയ സമ്പത്തില്ലാത്ത അശ്വത് നാരായണനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. താന്‍ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ ചുമതലയേറ്റ ഉടനെ താന്‍ മനസ് തുറക്കുമെന്നും സിടി രവി പറഞ്ഞു. താന്‍ വിമതനല്ല. പാര്‍ട്ടിയോട് അങ്ങേയറ്റം കൂറുള്ള വ്യക്തിയാണ്. അതേസമയം തന്‍റെ നിലപാടുകളോടും കൂറുപുലര്‍ത്തുന്ന വ്യക്തിയുമാണ്. എന്‍റെ അഭിമാനത്തിന് മുറിവേറ്റാല്‍ താന്‍ പ്രതികരിക്കുമെന്നും രവി പറഞ്ഞു. അതേസമയം രാജിവെച്ചേക്കുമെന്നുള്ള വാര്‍ത്തകളും രവി തള്ളി.

രവിയെ കൂടാതെ മുതിര്‍ന്ന നേതാക്കളായ ആര്‍ അശോക, കെഎസ് ഈശ്വരപ്പ എന്നിവരും നേതൃത്വത്തിനെതിരെ രംഗത്തെത്തി. മന്ത്രിസഭയില്‍ ഈശ്വരപ്പയ്ക്ക് ഗ്രാമീണ വികസനമാണ് നല്‍കിയത്. ആർ അശോക റവന്യൂ മന്ത്രിയാണ്. അതേസമയം സവാദിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് വിമതരേയും ചൊടിപ്പിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ അതാനിയില്‍ നിന്ന് കുമ്മത്തല്ലിയെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിക്കാമെന്നായിരുന്നു യെഡിയൂരപ്പ നല്‍കിയ വാഗ്ദാനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സവാദിയെ മത്സരിപ്പിച്ച് ജയിപ്പിക്കേണ്ടതുണ്ട്.സവാദിക്ക് അതാനിയില്‍ സീറ്റ് നല്‍കിയാല്‍ മഹേഷ് ഉള്‍പ്പെടെയുള്ള വിമതരുടെ ബിജെപി മന്ത്രിസഭയിലെ ഭാവി ചോദ്യം ചെയ്യപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here