തെരഞ്ഞെടുപ്പ് പ്രചരണം; രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും

0

സംസ്ഥാനത്തെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 13ന് കേരളത്തിലെത്തും. ബുധനാഴ്ച എത്തുന്ന അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രണ്ടുദിവസം കേരളത്തില്‍ ഉണ്ടാകും. തൃശൂരിലാണ് രാഹുലിന്റെ ആദ്യ പരിപാടി. 14-ന് രാവിലെ 10-ന് തൃശൂര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ രാഹുല്‍ പങ്കെടുക്കും. അവിടെന്ന് വയനാട്ടില്‍ എത്തുന്ന രാഹുല്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കും. അതിനു ശേഷം കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്ലാലിന്റേയും വീടുകള്‍ സന്ദര്‍ശിക്കും. അന്ന് വെകിട്ട് മൂന്നിന് കോഴിക്കോട് കടപ്പുറത്തു നടക്കുന്ന ജനമഹാറാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും.