രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് അന്തരിച്ചു

0

നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് (58) അന്തരിച്ചു. പുലര്‍ച്ചെ 3.30 ന് ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാളുകളായി അനിത ചികിത്സയില്‍ ആയിരുന്നു. സംവിധായകനായ നിതിന്‍ രണ്‍ജി പണിക്കരും, നിഖില്‍ രണ്‍ജി പണിക്കരും ആണ് മക്കള്‍.