11 വയസ്സുകാരിയെ ലൈംഗികമായി അക്രമിച്ചു; 39 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

0

ജലന്ധര്‍ : 11 വയസ്സുകാരിയെ ലൈംഗികമായി അക്രമിച്ച 39 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. പപ്പു കുമാര്‍ എന്നായാളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജലന്ധറില്‍ ജോലിക്ക് വന്നതാണ് പപ്പു കുമാര്‍. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു അക്രമണം. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ജനക്കൂട്ടം കയ്യില്‍ കിട്ടിയതൊക്കെ വെച്ച്‌ പപ്പുവിനെ ആക്രമിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ജോലിക്കായി ജലന്ധറിലെത്തിയരാണ്. ഇവരുടെ വീടിന് സമീപം തന്നെ താമസിച്ചിരുന്ന പപ്പു, പെണ്‍കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച്‌ ലൈംഗികമായി അക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here