വാഹനവിൽപ്പനയിലെ മാന്ദ്യം; കാരണം കണ്ടെത്തി കേന്ദ്രധനമന്ത്രി

0

രാജ്യത്ത് കാർ വില്‍പ്പന കൂപ്പ് കുത്തിയിരിക്കെ വാഹന നിര്‍മ്മാണ മേഖലയിലെ കടുത്ത പ്രതിസന്ധിക്കും കാരണം കണ്ടെത്തി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആളുകള്‍ കാറ് വാങ്ങാതെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നതാണ് വിൽപ്പനയിലെ തകർച്ചയ്ക്ക് കാരണമായി നിര്‍മ്മല സീതാരാമൻ ചൂണ്ടികാണിച്ചത്. വാഹനവിപണിക്കും അനുബന്ധ സാമഗ്രികളുടെ വിപണിക്കും ബിഎസ് 6 തിരിച്ചടിയായിട്ടുണ്ട്. ഒപ്പം ആളുകള്‍ ടാക്‌സിയെ കൂടുതലായി ആശ്രയിക്കുന്നതും പ്രതിസന്ധിക്ക് കാരണമാണെന്ന് മന്ത്രി പറഞ്ഞു. വാഹന വിപണിയില്‍ വില്‍പ്പന വന്‍ തോതില്‍ കുറയുന്നതും ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

വാഹന നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനികളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വാഹന വില്‍പ്പനയില്‍ റെക്കോര്‍ഡ് നിരക്കിലുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ബ്രാന്‍ഡായ മാരുതി ഇത് ആദ്യമായി മനേസര്‍, ഗുരുഗാവിലെ പ്ലാന്റുകള്‍ അടച്ചിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here