റിയാസ് മൗലവിയുടെ കൊലപാതകം:മുസ്ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

0

കാസർഗോഡ്(www.big14news.com): ചൂരി പഴയ ജുമാ മസ്ജിദ് മുഅദ്ദിൻ റിയാസ് മൗലവിയുടെ കൊലപാതകം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ഗൂഡാലോചന പുറത്ത് കൊണ്ട് വരണണമെന്നും, പ്രതികൾക്കെതിരെ യു എ പി എ ചുമത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടു.പോലീസിന്റെ റിമാണ്ട് റിപ്പോർട്ടിലെ അപാകത ലീഗ് നേതാക്കൾ ചൂണ്ടിക്കാണിക്കുകയും അത് പരിഹരിക്കാനാവശ്യമായ നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെടുകയും ചെയ്തു.

ജില്ലാ പ്രസിഡന്റ് ചെർക്കളം അബ്ദുള്ള,സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി,ജില്ലാ ജനറൽ സെക്രട്ടറി എം.സി ഖമറുദ്ധീൻ,ട്രഷറർ എ.അബ്ദുൾ റഹ്മാൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here