റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഇനി നാട്ടിലേക്ക് മടങ്ങാം

0

യാങ്കോൺ: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഇനി നാട്ടിലേക്കു മടങ്ങാം. ഇവരെ സ്വീകരിക്കാന്‍ തയാറാണെന്നു മ്യാന്‍മര്‍ ഭരണകൂടം ബംഗ്ലാദേശിനെ അറിയിച്ചു. റോഹിൻഗ്യകളെ പുനരധിവസിപ്പിക്കാന്‍ മ്യാന്മര്‍ ഭരണകൂടം തയ്യാര്‍. മ്യാന്മാർ സൈന്യങ്ങളുടെ അതിക്രമങ്ങളെ തുടർന്ന് മ്യാന്മറിൽ നിന്നും ബംഗ്ലാദേശിലേക്ക് അഭയം തേടി പോയ റോഹിൻഗ്യകളെ പുനരധിവസിപ്പിക്കാന്‍ തയ്യാറെന്ന് മ്യാന്മര്‍ അറിയിച്ചു. ഇത് സംബന്ധിച്ച്‌ ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പു വെയ്ക്കുകയും ചെയ്തു.

എന്നാൽ ധാരണാപത്രത്തില്‍ ഒപ്പുവച്ചത് പ്രാഥമിക നടപടി മാത്രമാണെന്നും തുടര്‍ നടപടികള്‍ ഇനി ആരംഭിക്കേണ്ടതുണ്ടെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.എച്ച്‌. മഹ്മൂദ് അലി വ്യക്തമാക്കി. നീണ്ട നിന്ന ചർച്ചകൾക്കൊടുവിലാണ് മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സു ചിയും മഹ്മൂദ് അലിയും ബംഗ്ലാദേശിലേക്കും മറ്റും പലായനം ചെയ്തവരെ തിരികെ കൊണ്ട് വരാനുള്ള ധാരണയിലെത്തിയത്. 6.2 ലക്ഷം അഭയാര്‍ഥികളാണ് ഇപ്പോള്‍ ബംഗ്ലാ ദേശിലുള്ളത്. പലായനം ചെയ്ത ജനതയോട് പരസ്യമായി സഹാനുഭൂതി പ്രകടിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഇരു രാജ്യങ്ങളും സന്ദര്‍ശിക്കുന്നതായിരിക്കും.