‘ശബരിമല’ പറയാതെ മോദി, മാതൃകയാക്കണമെന്നു ടിക്കാറാം മീണ

0

തിരുവനന്തപുരം: കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി ശബരിമലയെപ്പറ്റി പരാമര്‍ശിക്കാതിരുന്നതിനെ പ്രശംസിച്ച്‌ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ ഈ ശൈലി എല്ലാവരും മാതൃകയാകണമെന്നും പറഞ്ഞു.

പെരുമാറ്റചട്ട ലംഘനത്തിനെതിരെ നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പായാണ് മീണ ഇക്കാര്യം പറഞ്ഞത്. പെരുമാറ്റചട്ടത്തിന് ചില ലക്ഷമണ രേഖയുണ്ടെന്നും അത് എല്ലാവരും പാലിക്കണമെന്നും പറഞ്ഞ മീണ ലക്ഷ്മണ രേഖ കടന്നാല്‍ നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കി.