സമസ്ത പൊതു പരീക്ഷ: തുരുത്തി മുഹമ്മദിയ്യ മദ്രസയ്ക്ക് മികച്ച വിജയം

0

 

കാസർഗോഡ്(www.big14news.com): സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ മദ്രസാ പൊതു പരീക്ഷയിൽ തുരുത്തി മുഹമ്മദിയ്യ മദ്രസയ്ക്ക് മികച്ച വിജയം.5,മുതൽ12വരെ ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളുംവിജയിച്ചു

തുടർച്ചയായി പത്താം തവണയാണ് നൂറ് ശതമാനം വിജയം നേടുന്നത്. അഞ്ചാം ക്ലാസ്സിൽ റിഹാന ഫാത്തിമ , ഫാത്തിമത്ത് അജ്നാസ്, ആയിശത്ത് ശർമില എന്നിവർ അണങ്കൂർ റൈഞ്ചിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഏഴാം തരത്തിൽ സഅദുദ്ദീൻ ടി.സെഡ് ദേശീയ തലത്തിൽ ഏഴാം സ്ഥാനവും അണങ്കൂർ റൈഞ്ചിൽ രണ്ടാം സ്ഥാനവും നേടി. ശുബൈബ ശിറിൻ മൂന്നാം സ്ഥാനം നേടി. പത്താം തരത്തിൽ നഫീസത്ത് ശഹാമ, ഹലീമത്ത് ശബ്ന എന്നിവർ അണങ്കൂർ റൈഞ്ചിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി

പന്ത്രണ്ടാം ക്ലാസ്സിൽ മുഹമ്മദ് മിദ് ലാജ്, ഹാമിദ് സിംസാറുൽ ഹഖ്, അബ്ദുല്ല .ടി ബി എന്നിവർ യഥാക്രമം അണങ്കൂർ റൈഞ്ചിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആകെ പരീക്ഷ എഴുതിയ 36 വിദ്യാർത്ഥികളിൽ 24 പേർ ഡിസ്റ്റിംഗ്ഷനും ഏഴ് പേർ ഫസ്റ്റ് ക്ലാസ്സും നേടി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും ജമാഅത്ത് കമ്മിറ്റിയും പി.ടി.എ കമ്മിറ്റിയും അഭിനന്ദിച്ചു