സഹ താരങ്ങളോടൊപ്പം ജന്മദിനം ആഘോഷിച്ച് സഞ്ജു സാംസൺ; വീഡിയോ കാണാം

0

മലയാളികളുടെ അഭിമാനം സഞ്ജു സാംസന്റെ ജന്മദിനമാണ് ഇന്ന്. സഹതാരങ്ങളോടൊപ്പം ജന്മദിനം ചിലവഴിക്കുന്ന സഞ്ജുവിന്റെ വീഡിയോ ആണിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗം.
ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സഹതാരങ്ങൾക്കൊപ്പമുള്ള തൻ്റെ പിറന്നാളാഘൊഷത്തിൻ്റെ വീഡിയോയും അദ്ദേഹം തന്നെയാണ് പങ്കുവച്ചത്.

“”Chahal ke mu pe maar de””and I did what I was told to do..🤣🤣🙏🏼🙏🏼Was a special birthday celebration..Thank you all ☺️🙏🏼@indiancricketteam

Sanju Samson ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ನವೆಂಬರ್ 10, 2019

1994ലെ ഇതേ ദിവസമാണ് സഞ്ജു ജനിച്ചത്. തൻ്റെ 25ആം പിറന്നാളാണ് അദ്ദേഹം ഇന്നലെ ഇന്ത്യൻ ടീം അംഗങ്ങളോടൊപ്പം ഡ്രസിംഗ് റൂമിൽ ആഘോഷിച്ചത്. ഋഷഭ് പന്ത്, വാഷിംഗ്‌ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹാൽ, ശിവം ദുബേ, ശ്രേയാസ് അയ്യർ, ശിഖർ ധവാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ആഘോഷം. സഞ്ജു കേക്ക് മുറിക്കുന്നതും ഒരു കഷണം ചഹാലിൻ്റെ നേർക്ക് എറിയുന്നതുമാണ് വീഡിയോയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here