തുലാഭാരത്തിനിടെ തട്ട് പൊട്ടിവീണ് ശശി തരൂരിന് പരിക്ക്

0

തിരുവനന്തപുരം: തുലാഭാരത്തിനിടെ തട്ട് പൊട്ടിവീണ് തിരുവനന്തപുരം മണ്ഡലം ലോക്സഭ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിന് പരിക്ക്. പരിക്കേറ്റ ഉടൻ അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുമ്പ് തുലാഭാര വഴിപാട് നടത്താനായി തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിൽ ക്ഷേത്രത്തിലെത്തിയതായിരുന്നു തരൂർ. തുലാഭാരം നടത്തുന്നതിനിടെ തട്ട്പൊട്ടി വീഴുകയായിരുന്നു. അപകടത്തില്‍ ശശി തരൂരിന്‍റെ തലയിൽ ആറ് സ്റ്റിച്ച് ഉണ്ട് .