സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി; യുവാവിനെ ഷൂ ഊരി പൊതിരെ തല്ലി പൊലീസുകാരി; വൈറലായി വീഡിയോ

0

കാണ്‍പൂര്‍: വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ പൊതിരെ തല്ലി പൊലീസുകാരി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ബിത്തൂരിലാണ് സംഭവം. ജനങ്ങള്‍ നോക്കിനില്‍ക്കേയായിരുന്നു യുവാവിനെ പൊലീസുകാരി കൈകാര്യം ചെയ്തത്. തല്ലുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ, യുവാവിനെ കൈകാര്യം ചെയ്ത പൊലീസുകാരിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമം കൂടുതല്‍ കര്‍ശനമാക്കണമെന്ന നിര്‍ദേശം സമൂഹത്തില്‍ ഉയരുന്നുണ്ട്. ഇതിനിടെയാണ് ഉത്തര്‍പ്രദേശില്‍ നിന്നുളള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദനം നേടുന്നത്. നയീം ഖാന്‍ എന്ന യുവാവാണ് സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയത്. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ പൊലീസിനോട് പരാതി പറയുകയായിരുന്നു. ഇതിനു പിന്നാലെ വനിതാ കോണ്‍സ്റ്റബിള്‍ ചഞ്ചല്‍ ചൗരസ്യ സ്ഥലത്തെത്തുകയും പ്രതിയെ കൈയ്യോടെ പിടികൂടുകയും ചെയ്തു.’നിനക്കൊക്കെ ഭ്രാന്താണോ? നിനക്ക് വീട്ടില്‍ അമ്മയും സഹോദരിമാരുമൊന്നുമില്ലേ.’എന്ന് ആക്രോശിച്ച്‌ കൊണ്ടായിരുന്നു മര്‍ദ്ദനം. പ്രദേശത്തുണ്ടായിരുന്ന ആരോ ആണ് സംഭവം ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നയീം ഖാനെ അറസ്റ്റ് ചെയ്തതായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here