വീണ്ടും ജീവന്‍ എടുത്ത് സെല്‍ഫി; ആകാശദൃശ്യം ഉള്‍പ്പെടുത്തി സെല്‍ഫിയെടുക്കുന്നതിനിടെ 17-ാം നിലയില്‍ നിന്ന് താഴെ വീണ് 16കാരിക്ക് ദാരുണാന്ത്യം

0

അബുദാബി: ആകാശദൃശ്യം ഉള്‍പ്പെടുത്തി സെല്‍ഫിയെടുക്കുന്നതിനിടെ 17-ാം നിലയില്‍ നിന്ന് താഴെ വീണ് 16കാരി മരണപെട്ടു. 17-ാം നിലയില്‍ നിന്ന് ആകാശദൃശ്യം ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഏഷ്യക്കാരിയായ 16കാരി താഴേയ്ക്ക് വീണ് മരണപ്പെട്ടത്. ഷെയ്ഖ് സയീദ് റോഡിലെ അപാര്‍ട്ട്‌മെന്റിലാണ് അപകടമുണ്ടായത്. അപകടം നേരില്‍ കണ്ടത് സഹോദരിയാണ്. ഓടിയെത്തിയപ്പോഴേയ്ക്കും തന്റെ സഹോദരി താഴേയ്ക്ക് പതിച്ചിരുന്നു. അപാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ കസേരയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടി താഴേക്ക് പതിച്ചത്. സെല്‍ഫി എടുത്ത മൊബൈല്‍ ഫോണ്‍ ബാല്‍ക്കണിയിലേക്ക് വീഴുകയും പെണ്‍കുട്ടി താഴേക്ക് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ മരണവും സംഭവിച്ചുവെന്നും കേണല്‍ ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു.

https://www.youtube.com/watch?v=TJyjeztzM68

LEAVE A REPLY

Please enter your comment!
Please enter your name here