യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും എസ്‌എഫ്‌ഐ-കെഎസ്‍യു സംഘര്‍ഷം

0

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജില്‍ വീണ്ടും എസ്‌എഫ്‌ഐ – കെഎസ്‍യു സംഘര്‍ഷം യൂണിവേഴ്‌സിറ്റി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​യ നി​ധി​ന്‍​രാ​ജി​നെ എ​സ്‌എ​ഫ്‌ഐ നേ​താ​വ് മ​ഹേ​ഷ് മ​ര്‍​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കെ​എ​സ്‌​യു ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​ത്. ഇതിനെ തുടർന്ന് ഏറ്റുമുട്ടിയ വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷം പുറത്ത് എം ജി റോഡിലേക്കും നീണ്ടു. പരസ്‌പരമുള്ള കല്ലേറില്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിന്‍റെയും മറ്റൊരു കെഎസ്‍യു പ്രവ‍ര്‍ത്തകന്‍റെയും തലയ്ക്ക് പരിക്കേറ്റു. തന്‍റെ കാലില്‍ വലിയ തടിക്കഷണം കൊണ്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിയെന്ന് അഭിജിത്ത് ആരോപിച്ചു. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റെന്ന് എസ്‌എഫ്‌ഐയും ആരോപിച്ചു.സം​ഘ​ര്‍​ഷ​ത്തി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റു.
സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റു ചെ​യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ര​മേ​ശ് ചെ​ന്നി​ത്ത​ലും റോ​ഡി​ല്‍ കു​ത്തി​യി​രു​ന്നു .ഗേറ്റിന് പുറത്തെത്തിയ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത് അടക്കമുള്ള കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് ക്യാമ്ബസിനകത്ത് നിന്ന് കല്ലേറ് കിട്ടിയെന്നാണ് കെഎസ്‍യു ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here